ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ നിരവധി മേഖലകള്‍ക്കും സംസ്ഥാനങ്ങൾക്കും നിക്ഷേപം പ്രഖ്യാപിച്ചപ്പോള്‍ റെയിൽവേ ഇൻഫ്രാസ്ട്രക്ചറിനായി പദ്ധതി പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. പ്രധാന പ്രഖ്യാപനങ്ങള്‍ കാത്തിരുന്ന റെയില്‍വേയ്ക്ക് നിരാശയാണ് മൂന്നാം മോദി സര്‍ക്കാരിന്‍റെ ഒന്നാം ബജറ്റ് നല്‍കിയത്.
പ്രസംഗത്തില്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാത്തത് ശ്രദ്ധേയമായി. ആകെ ഒരു തവണയാണ് ധനമന്ത്രി പ്രസംഗത്തിനിടെ റെയില്‍വേയെ ഉച്ചരിച്ചത്. ആന്ധ്രയ്ക്കായി ബജറ്റില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച കൂട്ടത്തിലാണ് റെയില്‍വേയുടെ പേര് പരാമര്‍ശിച്ചത്. ബജറ്റ് പ്രഖ്യാപനത്തിൽ എടുത്തുകാണിച്ച ഒമ്പത് മുൻഗണനകളിൽ ഒന്നാണ് അടിസ്ഥാന സൗകര്യവികസനം. എന്നാല്‍ ബജറ്റ് രേഖയില്‍ പുതിയ ലൈനുകൾക്കും ഗേജ് മാറ്റങ്ങള്‍ക്കായി വിഹിതമുണ്ട്.