ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിൽ ബിഹാറിൽ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിർമിക്കാൻ പദ്ധതി. ബിഹാറിലെ ഹൈവേ വികസനത്തിനായി 26,000 കോടി കേന്ദ്രം നൽകുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ.
പാറ്റ്‌ന - പൂർണിയ എക്‌സ്‌പ്രസ് വേ, ബക്‌സർ - ഭഗൽപൂർ ഹൈവേ, ബോധ്ഗയ രാജ്‌ഗിർ വൈശാലി ദർഭംഗ, ബക്‌സറിലെ ഗംഗ നദിക്ക് കുറുകെയുള്ള അധിക രണ്ടുവരി പാലം എന്നിവയുൾപ്പെടെയുള്ള റോഡ് കണക്റ്റിവിറ്റി പദ്ധതികളുടെ വികസനത്തിനായാണ് ധനമന്ത്രി 26,000 കോടി അനുവദിച്ചത്.
ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ റോഡ്, ഗതാഗതം, ഹൈവേ എന്നിവയ്ക്കായി 2,78,000 കോടി രൂപ ധനമന്ത്രി നിർമല സീതാരാമൻ അനുവദിച്ചിരുന്നു. ബിൽഡ് - ഓപ്പറേറ്റ് - ട്രാൻസ്‌ഫർ (ബിഒടി) മാതൃകയിൽ 2.2 ലക്ഷം കോടി രൂപ വിലമതിക്കുന്ന 5,200 കിലോമീറ്റർ ദൈർഘ്യമുള്ള 54 റോഡ് പ്രോജക്‌ടുകൾ ലേലം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ പറഞ്ഞിരുന്നു.
Also Read: 1.48 ലക്ഷം കോടി വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് - Education Union Budget 2024