ETV Bharat / bharat

കേന്ദ്ര ബജറ്റ് 2024: ആന്ധ്രയ്‌ക്കും ബിഹാറിനും വാരിക്കോരി, ഇരു സംസ്ഥാനത്തിനും പ്രത്യേക പദ്ധതികള്‍ - Budget 2024 Bihar Andhra Pradesh - BUDGET 2024 BIHAR ANDHRA PRADESH

മൂന്നാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റില്‍ ആന്ധ്രാ പ്രദേശിനും ബീഹാറിനും പ്രത്യേക പദ്ധതികള്‍. പ്രധാന ഘടകകക്ഷികളായ തെലുഗു ദേശം പാര്‍ട്ടിയുടേയും ജെഡിയുവിന്‍റേയും സമ്മര്‍ദനത്തിന് വഴങ്ങി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നല്‍കിയിരിക്കുന്നത്.

NIRMALA SITHARAMAN  UNION BUDGET 2024  കേന്ദ്ര ബജറ്റ് 2024  ആന്ധ്ര പ്രദേശ് കേന്ദ്ര ബജറ്റ് 2024
നിര്‍മല സീതാരാമന്‍ (IANS)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 12:20 PM IST

ന്യൂഡല്‍ഹി: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഏഴാമത്തെ ബജറ്റ് ആന്ധ്ര പ്രദേശിനും ബിഹാറിനും നല്‍കിയ സാമ്പത്തിക പാക്കേജുകള്‍ കൊണ്ട് രാഷട്രീയ പ്രാധാന്യം നേടി. മൂന്നാം മോദി സര്‍ക്കാരിലെ പ്രധാന ഘടകകക്ഷികളായ തെലുഗു ദേശം പാര്‍ട്ടിയുടേയും ജെഡിയുവിന്‍റേയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ഈ സംസ്ഥാനങ്ങള്‍ക്ക് വന്‍ സഹായ ധനം പ്രഖ്യാപിച്ചത്.

ആന്ധ്രയ്‌ക്ക് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാന നഗരി വികസനത്തിന് ധനസഹായം നല്‍കും. കർഷകര്‍ക്ക് പ്രത്യേക സഹായം എന്നിങ്ങനെ ഇതു നീളുന്നു. ആന്ധ്ര പ്രദേശിനു മാത്രമായി സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ക്ഷേമ പദ്ധതികള്‍ക്കായി 3 ലക്ഷം കോടി രൂപയും അനുവദിച്ചു.

സംസ്ഥാനത്തിനും ഇവിടുത്തെ കർഷക സമൂഹത്തിനും ഏറെ നിർണായകമായ പോള വാരം ജലസേചന പദ്ധതിക്ക് കേന്ദ്രം ധനസഹായം നൽകും. പദ്ധതി പൂര്‍ത്തിയാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. ആന്ധ്രയില്‍ ഈ വർഷം, മൂലധന നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതൽ ഫണ്ടുകൾ അനുവദിക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആന്ധ്രയിലെ 3 ജില്ലകള്‍ക്ക് പിന്നോക്ക പ്രദേശ വികസന പദ്ധതിയില്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവിക്കായി ഏറെക്കാലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു.

ബിഹാറില്‍ വിവിധ റോഡ് പദ്ധതികള്‍ക്കായി 26000 കോടിയാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ റോഡ് പദ്ധതികൾക്ക് പുറമേ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളജുകൾ, കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയ്‌ക്കും സംസ്ഥാനത്ത് കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിയില്‍ ബിഹാറിലെ ഗയയിലെ വ്യവസായ പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചു. മള്‍ട്ടിലാറ്ററല്‍ ഡെവലപ്പ്മെന്‍റ് ഏജന്‍സികളുടെ പിന്തുണയോടെ സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ ധനസഹായം ഉറപ്പാക്കും. മള്‍ട്ടിലാറ്ററല്‍ ഡെവലപ്പ്മെന്‍റ് ബാങ്കുകളില്‍ നിന്നുള്ള വിദേശ സഹായത്തിനുള്ള ബീഹാർ സർക്കാരിന്‍റെ അഭ്യർഥന വേഗത്തിലാക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.

പൂര്‍വോദയ എന്ന പേരില്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവയുടെ വികസനത്തിന് പദ്ധതി നടപ്പാക്കും. കിഴക്കന്‍ മേഖലയുടെ വികസനത്തിനായി വ്യവസായ ഇടനാഴി കൊണ്ടു വരും. 1 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇ വൗച്ചറുകള്‍ വഴി വായ്‌പ തുകയുടെ 3 ശതമാനം സര്‍ക്കാര്‍ നേരിട്ട് നല്‍കും.

വിഷ്‌ണുപാദ ക്ഷേത്രം ഗയ മഹാബോധി ക്ഷേത്രം കോറിഡോര്‍ കാശി വിശ്വനാഥ് ഇടനാഴി പോലെ തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കും. രാജ്‌ഗീര്‍ ടൂറിസം പദ്ധതിയും നളന്ദ ടൂറിസം പദ്ധതിയും നടപ്പാക്കും. ഒഡിഷയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ആസാമിന് പ്രളയ ദുരിതങ്ങള്‍ നേരിടാന്‍ സഹായം നല്‍കും. സംസ്ഥാനങ്ങള്‍ക്ക് 1.5 ലക്ഷം കോടി രൂപയുടെ പലിശ രഹിത ദീര്‍ഘകാല വായ്പകള്‍ അനുവദിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.