ETV Bharat / bharat

പ്രതിരോധ മേഖലയ്ക്ക് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് എന്തൊക്കെ ; ബജറ്റ് അവലോകനം

author img

By ETV Bharat Kerala Team

Published : Jan 25, 2024, 5:27 PM IST

പ്രതിരോധ മന്ത്രാലയത്തിന്‍റെ സിവിൽ ചെലവ്, പ്രതിരോധ സേവനങ്ങൾക്കുള്ള ചെലവ്, പ്രതിരോധ സേവനങ്ങളിലെ മൂലധന വിഹിതം അല്ലെങ്കിൽ പ്രതിരോധ മേഖലയിലെ മൂലധന ചെലവ്, പ്രതിരോധ പെൻഷനുകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ക്രമീകരിച്ചിരിക്കുന്നത്.

UNION BUDGET  DEFENCE BUDGET  FINANCE MINISTER NIRMALA SITHARAMAN  കേന്ദ്ര ധനമന്ത്രി  നിര്‍മ്മല സീതാരാമന്‍  കേന്ദ്ര ബജറ്റ്
Union Budget 2024

ഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന ബജറ്റിനായി കാത്തിരിക്കുകയാണ് എല്ലാവരും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സമ്പൂര്‍ണ ബജറ്റിന് പകരം ഇടക്കാല ബജറ്റ് ആയിരിക്കും ഫെബ്രുവരിയില്‍ അവതരിപ്പിക്കുക (Union Budget 2024).

വിവിധ മേഖകൾക്ക് ഊന്നൽ നൽകുന്ന ഇടക്കാല ബജറ്റാവും നിർമല സീതാരാമൻ അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ജൂലൈയില്‍ ആയിരിക്കും അടുത്ത ബജറ്റ് അവതരിപ്പിക്കുക. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നിലയില്‍ ഈ വർഷത്തെ കേന്ദ്ര ബജറ്റിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരിക്കും പ്രതിരോധ മേഖല (One of the key focus areas in this year's budget will be the defence sector).

പൊതുജനങ്ങൾക്കും നയരൂപകർത്താക്കൾക്കും മാത്രമല്ല പ്രതിരോധ, തന്ത്രപരമായ വിദഗ്‌ധർക്കും അറിയാന്‍ താൽപ്പര്യമുള്ളതാണ് ഇന്ത്യയുടെ പ്രതിരോധ ചെലവ്. ശത്രു രാജ്യങ്ങളായ പാകിസ്ഥാൻ, ചൈന എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ തന്നെ പ്രതിരോധ മേഖലയിലെ വാര്‍ത്തകള്‍ ലോകമെമ്പാടും ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്.

അതിർത്തി സംസ്ഥാനങ്ങളിലും, മധ്യ ഇന്ത്യയിലുമടക്കം വിവിധ ആഭ്യന്തര സുരക്ഷാ വെല്ലുവിളികള്‍ രാജ്യം നേരിടുന്ന സമയമാണിത്. അതിനാല്‍ തന്നെ ആഭ്യന്തര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് കേന്ദ്രം വലിയ തുക ചെലവഴിക്കേണ്ടതുണ്ട്.

2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റില്‍ 3.66 ലക്ഷം കോടി രൂപയിലധികമായിരുന്നു പ്രതിരോധ മേഖലയ്ക്കായി നീക്കി വച്ചത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച പുതുക്കിയ കണക്ക് പ്രകാരം, ഇന്ത്യയുടെ പ്രതിരോധ ബജറ്റ് റെക്കോഡ് 4.10 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.

അതുപോലെ ഈ സാമ്പത്തിക വർഷത്തിലും ഇന്ത്യയുടെ സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് നിർമല സീതാരാമൻ പ്രതിരോധ ബജറ്റിനുള്ള വിഹിതം 3.85 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 4.33 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ നടപ്പ് സാമ്പത്തിക വർഷത്തെ കണക്ക് അവതരിപ്പിക്കുമ്പോൾ ഈ കണക്കും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

പ്രതിരോധ മന്ത്രാലയത്തിന്‍റെ സിവിൽ ചെലവ്, പ്രതിരോധ സേവനങ്ങൾക്കുള്ള ചെലവ്, പ്രതിരോധ സേവനങ്ങളിലെ മൂലധന വിഹിതം അല്ലെങ്കിൽ പ്രതിരോധ മേഖലയിലെ മൂലധന ചെലവ്, പ്രതിരോധ പെൻഷനുകൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ക്രമീകരിച്ചിരിക്കുന്നത്.

2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ ചെലവ് ഏകദേശം 46,000 കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഈ വിഭാഗത്തിന് കീഴിലുള്ള മൂലധനച്ചെലവ് ഏകദേശം 8,850 കോടി രൂപയായും കണക്കാക്കപ്പെടുന്നു.

ഈ സാമ്പത്തിക വർഷത്തിലെ 4.3 ലക്ഷം കോടിയിലധികം വരുന്ന പ്രതിരോധ ബജറ്റിന്‍റെ ഏറ്റവും വലിയ ഭാഗം പ്രതിരോധ സേവനത്തിനായായിരിക്കും ചിലവഴിക്കപ്പെടുക. ഇതില്‍ ഇന്ത്യൻ സായുധ സേനയുടെ ശമ്പളവും, വേതനവും, സ്ഥാപന ചെലവും, മറ്റ് പ്രവർത്തന ചെലവുകളും ഉൾക്കൊള്ളുന്നു.

ഈ സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം ഈ സാമ്പത്തിക വർഷത്തെ മൊത്തം പ്രതിരോധ ബജറ്റായ 4.37 ലക്ഷം കോടിയുടെ ഏകദേശം മൂന്നിൽ രണ്ട് (63.4 ശതമാനം) ഈ വിഭാഗത്തിന് മാത്രമാണുള്ളത്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിലെ രണ്ടാമത്തെ വലിയ ഘടകം പ്രതിരോധ സേവനങ്ങളിലെ മൂലധനച്ചെലവാണ്.

2021-22 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ യഥാർത്ഥ മൂലധനച്ചെലവ് ഏകദേശം 1.38 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2022-23 സാമ്പത്തിക വർഷത്തിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം കോടി രൂപയായി ഉയർത്തി.

ഈ സാമ്പത്തിക വർഷത്തെ പ്രതിരോധ ബജറ്റിൽ മൂലധനച്ചെലവിനായി ധനമന്ത്രി നിർമ്മല സീതാരാമൻ റെക്കോഡ് 1,62,000 കോടി രൂപ അനുവദിച്ചിരുന്നു. യുദ്ധ ടാങ്കുകൾ, യുദ്ധ വിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ എന്നിവ വാങ്ങുന്നതിനായി സായുധ സേനയ്ക്ക് പുതിയ ആയുധ സംവിധാനങ്ങൾ ഏറ്റെടുക്കുന്നതിനോ, പുതിയ പ്രതിരോധ സൗകര്യങ്ങൾ സൃഷ്‌ടിക്കുന്നതിനോ സർക്കാർ ചെലവഴിക്കുന്ന തുകയുടെ ആകെത്തുകയാണ് പ്രതിരോധ ബജറ്റിന്‍റെ മൂലധന ചെലവ്.

ഇന്ത്യൻ സൈന്യത്തിന് വേണ്ടി പുതിയ എയർസ്ട്രിപ്പുകൾ അല്ലെങ്കിൽ വിമാനത്താവളങ്ങൾ അല്ലെങ്കിൽ കടൽ തുറമുഖങ്ങൾ തുടങ്ങിയ പുതിയ സൗകര്യങ്ങൾ സൃഷ്‌ടിക്കുന്നതിന് ചെലവഴിച്ച പണവും ഈ തുകയിൽ ഉൾപ്പെടുന്നുണ്ട്.

റവന്യൂ, മൂലധന ചെലവുകൾക്കു പുറമെ ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് പോലുള്ള പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് കേന്ദ്ര സേനകളിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടുന്ന വിമുക്തഭടന്മാർക്കുള്ള പെൻഷൻ നൽകുന്നതിനായി കേന്ദ്രം വൻ തുകയാണ് ചെലവഴിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ പെൻഷൻ ബിൽ 2021-22 സാമ്പത്തിക വർഷത്തിൽ ഏകദേശം 1.17 ലക്ഷം കോടി രൂപയിൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ 1.53 ലക്ഷം കോടി രൂപയായി വർധിച്ചതായാണ് കണക്ക്.

നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ മൊത്തം ബജറ്റിന്‍റെ 30 ശതമാനത്തിലധികം വരുന്ന പ്രതിരോധ ബജറ്റിലെ പെൻഷൻ ബിൽ കുറയ്ക്കുന്നതിനായി കേന്ദ്രം 'അഗ്നിപഥ്' എന്നറിയപ്പെടുന്ന ഹ്രസ്വകാല പദ്ധതി അവതരിപ്പിച്ചിരുന്നു. ഈ പദ്ധതിയ്ക്ക് കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യൻ സായുധ സേനാംഗങ്ങൾ 'അഗ്നിവീർ' എന്നാണ് അറിയപ്പെടുന്നത്.

പദ്ധതിയ്ക്ക് കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന പട്ടാളക്കാർ, നാവികർ, വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവരെ നാല് വർഷത്തിനിടെ ഒരു നിശ്ചിത കാലയളവിലേക്ക് ഇന്ത്യൻ സൈന്യത്തിൽ ഉള്‍പ്പെടുത്തും. കൂടാതെ അഗ്നിവീരന്മാരിൽ നാലിലൊന്ന് വരെ മാത്രമേ ഇന്ത്യൻ സേനയിലെ സാധാരണ കേഡറിലേക്ക് പരിഗണിക്കപ്പെടുകയുള്ളൂ.

പെൻഷനുകളുടെ ആവർത്തിച്ചുള്ള ചെലവ് വഹിക്കാതെ ഇന്ത്യൻ സൈന്യത്തിലെ മനുഷ്യശേഷിയുടെ കുറവ് നികത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.