ETV Bharat / bharat

1.48 ലക്ഷം കോടി വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക്‌; ബഹിരാകാശ സമ്പദ്‌വ്യവസ്ഥക്കായി 1,000 കോടി - Education Union Budget 2024 - EDUCATION UNION BUDGET 2024

കേന്ദ്ര ബജറ്റ് 2024 ല്‍ വിദ്യാഭ്യാസ മേഖലയില്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ

BUDGET2024  UNION BUDGET 2024  EDUCATION SCHEMES IN UNION BUDGET  PLANS FOR EDUCATION IN BUDGET 2024
UNION BUDGET 2024 EDUCATION (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 11:37 AM IST

Updated : Jul 23, 2024, 1:16 PM IST

ന്യൂഡൽഹി : വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യത്തിനുമായി കേന്ദ്രം 1.48 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തില്‍. വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യമേഖലയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ വരെയുള്ള വായ്‌പകൾ നൽകും.

ഇത് പ്രതിവർഷം ഒരു ലക്ഷം വിദ്യാർഥികൾക്ക് നേരിട്ട് നൽകും, ഒപ്പം വായ്‌പ തുകയുടെ 3 ശതമാനം പലിശ ഇളവും ലഭിക്കും. ഇതിനുപുറമെ, നൈപുണ്യ വികസന മേഖലയ്ക്കായി നിരവധി സംരംഭങ്ങളുടെ രൂപരേഖയും ധനമന്ത്രി അവതരിപ്പിച്ചു. സംസ്ഥാന സർക്കാരുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച് നൈപുണ്യത്തിനായി പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതി ആവിഷ്‌കരിക്കും.

ഏകദേശം 20 ലക്ഷം യുവാക്കൾ 5 വർഷ കാലയളവിൽ നൈപുണ്യമുള്ളവരാകും. മൊത്തം 1000 വ്യാവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകള്‍ (ഐടിഐ) നവീകരിക്കും, കോഴ്‌സ് ഉള്ളടക്കവും ഡിസൈനും വ്യവസായങ്ങളുടെ നൈപുണ്യ ആവശ്യങ്ങൾക്ക് അനുസൃതമായി ക്രമീകരിക്കും.

ഒരു കോടി യുവാക്കൾക്ക് സർക്കാർ ഇന്‍റേൺഷിപ്പ് നൽകുമെന്നും ധനമന്ത്രി അറിയിച്ചു. ഈ ഇന്‍റേണുകൾക്ക് സ്റ്റൈപ്പൻഡായി 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭിക്കും. കമ്പനികൾ അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് ചെലവ് വഹിക്കും.

അടിസ്ഥാന ഗവേഷണത്തിനും പ്രോട്ടോടൈപ്പ് വികസനത്തിനുമായി അനുസന്ധൻ ദേശീയ ഗവേഷണ നിധി രൂപീകരിക്കും. അടുത്ത 10 വർഷത്തിനുള്ളിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 5 മടങ്ങ് വർധിപ്പിക്കാൻ 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടും പ്രഖ്യാപിച്ചു.

2024 ലെ കേന്ദ്ര ബജറ്റിന്‍റെ ഫെബ്രുവരി പതിപ്പിൽ, കഴിഞ്ഞ 10 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എസ്‌ടിഇഎം കോഴ്‌സുകളിൽ സ്‌ത്രീകളും വർധിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഊന്നിപ്പറഞ്ഞിരുന്നു. ഇത് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ (NEP) ഫലമാണെന്നും അവർ പറഞ്ഞു.

എന്നിരുന്നാലും, ഒരു അപ്രതീക്ഷിത നീക്കത്തിൽ, യുജിസിക്കുള്ള ഫണ്ടിങ് 60.99 ശതമാനമായി കുറച്ചു. മുൻ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റായ 6,409 കോടിയിൽ നിന്ന് 2,500 കോടി രൂപയായാണ്‌ കുറച്ചത്‌. 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 15,928 കോടി രൂപയിൽ കേന്ദ്ര സർവകലാശാലകൾക്കുള്ള ഗ്രാന്‍റില്‍ 4,000 കോടി രൂപയുടെ വർധനയുണ്ടായി.

2024-25 ഇടക്കാല ബജറ്റിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മൊത്തത്തിലുള്ള ബജറ്റ് വിഹിതം 1,20,627.87 കോടി രൂപയിൽ നിന്ന് 6.8 ശതമാനം വർധിച്ചു.

Last Updated : Jul 23, 2024, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.