ഗുവാഹത്തി : ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ രണ്ട് ഐസിസ് നേതാക്കള്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ പിടിയില്‍. ധുബ്രിയിലെ ധർമ്മശാല പ്രദേശത്ത് വെച്ച് ഇന്ന് രാവിലെ 4.15 ഓടെയാണ് ഭീകരരെ പിടികൂടിയത്. ഐഎസിസ് നേതാക്കൾ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി അട്ടിമറി നടത്തുമെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, പാർത്ഥസാരഥി മഹന്ത ഐപിഎസ്, കല്യാൺ കുമാർ പതക് എപിഎസ്, അഡീഷണൽ എസ്‌പി എന്നിവരടങ്ങിയ എസ്‌ടിഎഫ് സംഘം നടത്തിയ പരിശോധനയിലാണ് ഭീകരര്‍ പിടിയിലാകുന്നത്. പിടിയിലായവര്‍ എൻഐഎയുടെ നിരവധി കേസുകളിലും പ്രതികളാണ് .
ഇരുവരെയും ഗുവാഹത്തിയിലെ എസ്‌ടിഎഫ് ഓഫീസിൽ എത്തിച്ചു. ഐഡന്‍റിറ്റി പരിശോധനയില്‍ ഇന്ത്യയിലെ ഐഎസിന്‍റെ തലവനായ ഹാരിസ് ഫാറൂഖി എന്ന ഹാരിഷ് അജ്‌മൽ ഫാറൂഖി ആണ് പിടിലായത് എന്ന് തിരിച്ചറിഞ്ഞു. പാനിപ്പത്തിലെ ദിവാനയിലെ അനുരാഗ് സിങ്ങ് എന്ന റെഹാന്‍ ആണ് പിടിയിലായ രണ്ടാമത്തെയാള്‍. ഇരുവരും ഇന്ത്യയിലെ ഐസിസ് നോതാക്കളാണെന്ന് അധികൃതര്‍ അറിയിച്ചു.
Also Read: ഐഎസ് ബന്ധം, ഗുജറാത്തില്‍ നിന്നും വിദേശപൗരനടക്കം നാല് പേരെ ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടി
ഇന്ത്യയിലുടനീളം പല സ്ഥലങ്ങളിലായി റിക്രൂട്ട്‌മെന്‍റ്, തീവ്രവാദ ഫണ്ടിങ്ങ്, ഭീകര പ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്യുന്നവരാണ് പിടിയിലായത്. ഇവർക്കെതിരെ എൻഐഎ, ഡൽഹി, എടിഎസ്, ലഖ്‌നൗ തുടങ്ങിയവയുടെ നിരവധി കേസുകൾ നിലവിലുണ്ട്. തുടർ നിയമനടപടികൾക്കായി ഭീകരരെ എൻഐഎയ്ക്ക് കൈമാറും.