ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 400 ലധികം കടലാമകളെയും 9 ആഫ്രിക്കൻ ആമകളെയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനടക്കം രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി കസ്‌റ്റംസ് അറിയിച്ചു. പിടിയിലായവരിൽ ഒരാൾ തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനാണ്.
ബാങ്കോക്കിൽ നിന്ന് വരുകയായിരുന്ന യാത്രക്കാരനിൽ നിന്നാണ് ആമകളെ പിടികൂടിയത്. സംശയത്തെ തുടർന്ന് ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ആമകളെ പിടികൂടിയത്. ഇയാളിൽ നിന്നും ആമകളെ സ്വീകരിക്കാനായി പൊലീസ് ഉദ്യോഗസ്ഥൻ കാത്തു നിൽക്കുകയായിരുന്നു. ഇയാൾ കസ്‌റ്റംസ് കേസുകളിൽ സ്ഥിരം കുറ്റവാളിയാണെന്ന് കസ്‌റ്റംസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
സമാനമായ കേസിൽ 2022 ഫെബ്രുവരിയിൽ ആന്ധ്ര സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെൻ്റ് ബ്യൂറോ പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. കസ്‌റ്റംസ് നിയമത്തിനും വന്യജീവി സംരക്ഷണ നിയമത്തിനും വിരുദ്ധമായാണ് മൃഗങ്ങളെ ഇറക്കുമതി ചെയ്‌തത്. ഇരുവരെയും റിമാൻഡ് ചെയ്‌തു.
Also Read: കരിപ്പൂരിൽ 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി ; കോഴിക്കോട് സ്വദേശി പിടിയിൽ