ETV Bharat / bharat

വിജയ്‌യുടെ ടിവികെ സമ്മേളനത്തിന് പോകുന്നതിനിടെ അപകടം; രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു - TWO KILLED EN ROUTE TVK CONFERENCE

രണ്ട് വ്യത്യസ്‌ത അപകടങ്ങളിലായായാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്.

Actor Vijay  Tamil Nadu Villupuram  Tamilaga Vettri Kazhagam  TVK confernece
Two Killed En Route To Actor Vijay's TVK Conference; Huge Turnout In Tamil Nadu's Villupuram (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 27, 2024, 5:51 PM IST

വില്ലുപുരം: തമിഴ്‌ ചലച്ചിത്രതാരം വിജയിയുടെ തമിഴഗ വെട്രി കഴകം (ടിവികെ) പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലേക്ക് വരികയായിരുന്ന രണ്ട് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇരുചക്രവാഹനത്തില്‍ സമ്മേളന സ്ഥലത്തേക്ക് വരികയായിരുന്ന രണ്ട് യുവാക്കള്‍ ചെന്നൈയിലെ സെന്‍ട്രല്‍ മൂര്‍ മാര്‍ക്കറ്റില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.

ടിഎംഎസ് മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ തെനാപേട്ടില്‍ വച്ചാണ് ഇവരുടെ വാഹനം ഒരു മണല്‍ ലോറിയുമായി കൂട്ടിയിടിച്ചത്. ഒരു യുവാവ് അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മറ്റൊരു സംഭവത്തിൽ, വിക്രവണ്ടിക്ക് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഒരാൾ മരിച്ചുവെന്നും മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നും വില്ലുപുരം റെയിൽവേ പൊലീസ് റിപ്പോർട്ട് ചെയ്‌തു. ഇരുവരും ടിവികെ പരിപാടിക്ക് വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വില്ലുപുരം ജില്ലയിലെ വിക്രവണ്ടി വി സലൈ ഗ്രാമത്തിലാണ് ടിവികെ സംസ്ഥാന സമ്മേളനം നടക്കുന്നത്. രാവിലെ പത്ത് മണിയോടെ തന്നെ ഒരു ലക്ഷത്തോളം പേര്‍ സമ്മേളനനഗരിയില്‍ തടിച്ച് കൂടിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സമ്മേളനനഗരിയിലേക്ക് പതിനൊന്ന് മണി മുതലാണ് ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയത്.

ആയിരക്കണക്കിന് വാഹനങ്ങള്‍ ഇങ്ങോട്ടേക്ക് എത്തുന്നത് കനത്ത ഗതാഗത തടസം സൃഷ്‌ടിച്ചിട്ടുണ്ട്. വിവിഐപികളടക്കം സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ഞങ്ങളുടെ പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കടുത്ത വെയിലില്‍ നിന്ന് രക്ഷപ്പെടാനായി ഇരിപ്പിടങ്ങള്‍ കുടയായി ചൂടിയാണ് സ്ഥലത്ത് പലരും നിലയുറപ്പിച്ചിട്ടുള്ളത്. സ്ഥലത്ത് കുടിവെള്ളം അടക്കം സജ്ജമാക്കിയിട്ടുണ്ട്. എങ്കിലും ഇരിപ്പിടം നഷ്‌ടമാകുമെന്ന് ഭയന്ന് പലരും കുടിവെള്ളം എടുക്കാന്‍ പോലും പോകുന്നില്ല.

സ്ഥലത്ത് വൈദ്യസഹായവും ലഭ്യമാണ്. ഓരോ അന്‍പത് പേര്‍ക്കും ഒരാള്‍ എന്ന തോതില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 300 ഡോക്‌ടര്‍മാരും 25 ആംബുലന്‍സും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനായാണിത്. ഇത്രയധികം ജനക്കൂട്ടം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നാണ് സ്ഥലത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

എംജിആറിന്‍റെ സമ്മേളനങ്ങളില്‍ മാത്രമാണ് ഇതിനോട് കിടപിടിക്കാവുന്ന രീതിയില്‍ ജനങ്ങള്‍ വന്ന് നിറഞ്ഞിട്ടുള്ളതെന്നും സുന്ദരം എന്നയാള്‍ പറയുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റിന് വേണ്ടി ക്യൂആര്‍ കോഡും സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ അമിത തിരക്കും മോശം ഇന്‍റര്‍നെറ്റ് കണക്‌ടിവിറ്റിയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നുണ്ട്.

Also Read: എല്ലാ കണ്ണുകളും തമിഴ് രാഷ്‌ട്രീയത്തിലേക്ക്; പുതു അധ്യായം രചിക്കാൻ വിജയ്, 85 ഏക്കറില്‍ പടുകൂറ്റൻ വേദി ഒരുക്കി സമ്മേളനം, എന്താകും ടിവികെയുടെ പ്രത്യയശാസ്ത്രം?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.