ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്‌കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്.
ഇന്നലെ ഉച്ചയോടെ മേഖലയില്‍ സുരക്ഷ പരിശോധനയ്ക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സൂചനയുണ്ട്. ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറൂഖ് അഹമ്മദിന്‍റെ മരണം സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ തുടരുകയാണ്.
ദക്ഷിണ കശ്‌മീര്‍ ജില്ലയിലെ മൊദെര്‍ഗാം ഗ്രാമത്തിലാണ് ആദ്യം വെടിവയ്‌പുണ്ടായത്. ഭീകരര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ചിന്നിഗാമിലും ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി സൈന്യം അറിയിച്ചു.
പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും നടപടികള്‍ കൈക്കൊണ്ട് വരികയാണ്. ആശങ്ക വേണ്ടെന്നും കശ്‌മീര്‍ സോണ്‍ പൊലീസ് എക്‌സില്‍ കുറിച്ചു. കഴിഞ്ഞ മാസം 26ന് കശ്‌മീരിലെ ദോഡ ജില്ലയില്‍ ആറ് മണിക്കൂറിലേറെ വെടിവയ്‌പ് നടന്നിരുന്നു. ജൂണ്‍ 11ലെ ഏറ്റുമുട്ടലില്‍ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.
Also Read: നുഴഞ്ഞുകയറ്റം: ജമ്മു കശ്‌മീരിൽ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു