ETV Bharat / bharat

പ്രണയ നൈരാശ്യത്തില്‍ 'ട്രിപ്പിൾ കൊലപാതകം': കാമുകിയേയും സഹോദരിയേയും പിതാവിനെയും കുത്തിക്കൊന്ന് യുവാവ് - TRIPLE MURDER IN BIHAR - TRIPLE MURDER IN BIHAR

കൊലപാതകത്തിന് പിന്നിൽ പ്രണയ നൈരാശ്യം എന്ന് പ്രാഥമിക നിഗമനം. സുധാൻഷു കുമാറും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ്.

THREE PEOPLE MURDERED IN CHAPRA  MURDER IN CHAPRA  FATHER TWO DAUGHTERS MURDER  TRIPLE MURDER DURING SLEEP
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 18, 2024, 10:12 AM IST

ഛപ്ര : ബിഹാറിൽ ട്രിപ്പിൾ കൊലപാതകം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അച്‌ഛനെയും രണ്ട് പെൺമക്കളെയുമാണ് അക്രമികൾ കുത്തിക്കൊന്നത്. താരകേശ്വർ സിങ്ങും അദ്ദേഹത്തിന്‍റെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികളുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്‌ച (ജൂലൈ 16) വൈകിട്ട് ധനാദിഹ് ഗ്രാമത്തിലാണ് സംഭവം.

കേസിൽ രണ്ട് പ്രതികളെ കസ്‌റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. റസൂൽപൂർ സ്വദേശികളായ റോഷൻ എന്ന സുധാൻഷു കുമാർ, അങ്കിത് കുമാർ എന്നിവരാണ് പിടിയിലായത്. മാത്രമല്ല ഇവരിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.

ചൊവ്വാഴ്‌ച രാത്രി അക്രമികൾ താരകേശ്വർ സിങ്ങിന്‍റെ വീട്ടിലെത്തി അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ പ്രായപൂർത്തിയാകാത്ത പെൺമക്കളെയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന് ഒരു മണിക്കൂറിനുള്ളിൽ സരൺ പൊലീസ് ഇവരെ പിടികൂടിയതായും പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു.

രാത്രി അത്താഴം കഴിച്ച് വീടിൻ്റെ മുകൾനിലയിൽ ഉറങ്ങുകയായിരുന്ന തങ്ങൾ പെട്ടെന്ന് ഉണർന്നപ്പോൾ അക്രമികൾ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട താരകേശ്വർ സിങ്ങിൻ്റെ ഭാര്യ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. 'അവർ എന്നെയും ആക്രമിച്ചു. എങ്ങനെയോ ഞാൻ ഓടി രക്ഷപ്പെട്ടു,' എന്നും അവർ വ്യക്തമാക്കി.

പരിക്കേറ്റ സ്ത്രീയെ ഗുരുതരാവസ്ഥയിൽ എക്‌മ ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് മൃതദേഹങ്ങളും പൊലീസ് പോസ്‌റ്റ്‌മോർട്ടത്തിനായി ഛപ്ര സദർ ആശുപത്രിയിലേക്ക് അയച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുധാൻഷു കുമാർ, അങ്കിത് കുമാർ എന്നിവരെ അറസ്‌റ്റ് ചെയ്‌തതെന്നും ഇരുവരും കുറ്റം സമ്മതിച്ചതായും റസൂൽപൂർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് പറഞ്ഞു.

സംഭവത്തിന് ഉപയോഗിച്ച കത്തിയും ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Also Read: ഡൽഹിയില്‍ 22-കാരനെ കുത്തിക്കൊന്നു; മൂന്നുപേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.