ETV Bharat / bharat

ട്രെയിനില്‍ ആള്‍ക്കൂട്ട ആക്രമണം; യാത്രക്കാര്‍ക്ക് പരിക്ക്: വീഡിയോ വൈറല്‍ - passengers beaten up in train - PASSENGERS BEATEN UP IN TRAIN

ഡൗൺ ഡൂൺ എക്‌സ്‌പ്രസിൽ ആള്‍ക്കൂട്ട ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പരിക്ക്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് യാത്രക്കാര്‍.

DOON EXPRESS ISSUE  ഡൗൺ ഡൂൺ എക്‌സ്‌പ്രസിൽ ആക്രമണം  TRAIN PASSENGERS ATTACKED  ട്രെയിൻ യാത്രക്കാർക്ക് നേരെ ആക്രമണം
Doon Express Attack (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 8:23 PM IST

ട്രെയിനിലെ ആക്രമണ ദൃശ്യം (ETV Bharat)

കൊല്‍ക്കത്ത: ഡൗൺ ഡൂൺ എക്‌സ്‌പ്രസിൽ അതിക്രമിച്ച് കടന്ന അജ്ഞാത സംഘം യാത്രക്കാരെ മര്‍ദിച്ചു. ട്രെയിൻ ബിഹാറിലൂടെ കടന്നു പോകുന്നതിനിടെയാണ് സംഭവം. റിസർവേഷൻ കമ്പാർട്ട്മെന്‍റായ എസ് 9ലേക്ക് രണ്ട് അജ്ഞാതർ അതിക്രമിച്ച് കയറി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. റിസർവ് ചെയ്‌ത ബർത്തുകളിൽ ഇരിക്കാൻ ശ്രമിച്ച യാത്രക്കാരെ ചോദ്യം ചെയ്‌ത്‌ അക്രമികൾ മർദിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ കൂടുതൽ പേർ കമ്പാർട്ട്മെന്‍റിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമണം നടത്തുകയുമായിരുന്നു. നിരവധി യാത്രക്കാർക്ക് മർദനമേറ്റതായി പരാതിയുണ്ട്. സംഭവത്തിൽ മുതിർന്നവർക്ക് പുറമെ കുട്ടികൾക്കും സാരമായ പരിക്കേറ്റു.

അതേസമയം ആർപിഎഫ് ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തെ കുറിച്ച് പരാതിയുമായി യാത്രക്കാർ രംഗത്തെത്തി. ഹൗറ സ്റ്റേഷനിൽ എത്തിയ ഉടൻ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് യാത്രക്കാർ പരാതി നൽകി.

Also Read: ട്രയല്‍ റണ്‍ സക്‌സസ്: ഇനി ഉയരത്തില്‍ ചൂളം വിളിച്ച് പായാം, ഇന്ത്യന്‍ റെയില്‍വേയുടെ വിസ്‌മയമായി ചെനാബ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.