ഒഡിഷ: ബാലസോറില്‍ ചെമ്മീന്‍ സംസ്‌കരണ പ്ലാന്‍റില്‍ നിന്ന് പുറന്തള്ളുന്ന വിഷവാതകം ശ്വസിച്ച് തൊഴിലാളികള്‍ക്ക് ശ്വാസ തടസം. സ്‌ത്രീകള്‍ അടക്കം 15 തൊഴിലാളികള്‍ക്കാണ് ശ്വാസ തടസമുണ്ടായത്. ബാലസോറിലെ നീലഗിരിക്ക് സമീപമുള്ള പ്ലാന്‍റില്‍ വ്യാഴാഴ്‌ചയാണ് (മെയ് 16) സംഭവം.
പ്ലാന്‍റില്‍ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. ശ്വാസ തടസത്തിനൊപ്പം ചിലര്‍ക്ക് ഛര്‍ദിയും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് പിന്നാലെ തൊഴിലാളികളെ ഉടന്‍ തന്നെ നീലഗിരി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഖന്തപദ പൊലീസ് അറിയിച്ചു.
Also Read: അമേരിക്കയിൽ നാലംഗ മലയാളി കുടുംബം മരിച്ചനിലയിൽ ; എസിയിലെ വിഷവാതകം ശ്വസിച്ചതെന്ന് സംശയം