തമിഴ്‌നാട്: തിരുനെൽവേലി നീറ്റ് കോച്ചിങ് സെൻ്ററിൽ വിദ്യാർത്ഥികളെ ചൂരലും ചെരിപ്പും ഉപയോഗിച്ച് മർദിച്ച് മലയാളി അധ്യാപകൻ. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. കോച്ചിങ് സെന്‍റർ ഉടമ കൂടിയായ മലയാളി അധ്യാപകൻ ജലാലുദ്ദീൻ അഹമ്മദ് വെട്ടിയാടൻ ആണ് വിദ്യാർത്ഥികളെ അതിക്രൂരമായി മർദിച്ചത്.
ക്ലാസിൽ വിദ്യാർത്ഥികൾ ഉറങ്ങുന്നത് സിസിടിവിയിൽ കണ്ട് പ്രകോപിതനായ ഇയാൾ വിദ്യാർഥികളെ ചൂരലുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മർദനമേറ്റ വിദ്യാർഥികളുടെ കൈയിലും കാലിലും മുതുകിലും രക്തസ്രാവമുണ്ടായി. ഷൂ കൃത്യമായി സ്‌റ്റാന്‍റിൽ വെക്കാത്തതിന്‍റെ പേരിൽ ഒരു വിദ്യാർത്ഥിനിയെ ഷൂ കൊണ്ടെറിയുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് വർഷം മുൻപാണ് ഇയാൾ തിരുനെൽവേലിയിൽ നീറ്റ് കോച്ചിംഗ് സെൻ്റർ സ്ഥാപിക്കുന്നത്. ദിവസവും 12 മണിക്കൂറിലധികം പരീക്ഷയ്‌ക്ക് പരിശീലിക്കാൻ വിദ്യാർത്ഥികൾക്ക് സമ്മർദം നൽകുന്നതായും പറയുന്നുണ്ട്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കണ്ണദാസൻ അന്വേഷണം നടത്തിവരികയാണ്. പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Also Read:പ്ലേ സ്‌കൂൾ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമർദനം; അധ്യാപിക അറസ്‌റ്റിൽ