ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കുപ്‌വാരയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്‌ടറില്‍ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു. നിരവധി ആയുധങ്ങളും മറ്റ് യുദ്ധക്കോപ്പുകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
OP DHANUSH II, KERAN #Kupwara
— Chinar Corps🍁 - Indian Army (@ChinarcorpsIA) July 14, 2024
An Infiltration bid has been foiled today on #LoC in the Keran Sector, #Kupwara.
Operations are in progress#Kashmir@adgpi@NorthernComd_IA pic.twitter.com/cgHUr12if7
ചിനാർ കോർപ്‌സ് എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ ആർമി വിവരം അറിയിച്ചത്. ജമ്മു കശ്‌മീര്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങൾ അടുത്തിടെയായി വർധിച്ചുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ദിവസം റിയാസിയിൽ തീർഥാടകരുമായി പോയ ഒരു ബസിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു.
ബസ് തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ജൂലൈ 8-ന് കത്വയിലെ ബദ്‌നോട്ട പ്രദേശത്ത് സൈന്യത്തിന്‍റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്‌ടമായത്. ആക്രമണത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. അതിനിടെ കുൽഗാം ജില്ലയിൽ നടന്ന വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ സൈന്യം ആറ് ഭീകരരെ വധിച്ചിരുന്നു.
Also Read : കത്വ ഭീകരാക്രമണം: എട്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് - KATHUA ATTACK CASE FOLLOW UP