ETV Bharat / bharat

'ഇത് പ്രസംഗത്തിനുള്ള വേദിയല്ല'; ഇലക്‌ടറല്‍ ബോണ്ട് വാദം കേള്‍ക്കുന്നതിനിടെ അഭിഭാഷകനും ചീഫ് ജസ്‌റ്റിസും തമ്മില്‍ വാക്കുതര്‍ക്കം - Argument between CJI and Lawyer

ഇലക്‌ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ ഭരണഘടനാ ബെഞ്ച് ജഡ്‌ജിമാരും അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയും തമ്മിൽ വാക്കുതർക്കം.

CJI  Electoral Bonds  Mathews Nedumpara  Supreme Court of India
heated argument during supreme court hearing on sbi electoral bonds issue
author img

By ETV Bharat Kerala Team

Published : Mar 18, 2024, 10:43 PM IST

ന്യൂഡൽഹി : ഇലക്‌ടറൽ ബോണ്ട് സംബന്ധിച്ച വിശദാംശത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അപൂർണ്ണമായ വിവരങ്ങളാണ് നൽകിയെതെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജികൾ പരിഗണിക്കുന്നതിനിടെ, ഭരണഘടനാ ബെഞ്ച് ജഡ്‌ജിമാരും അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഇലക്‌ടറല്‍ ബോണ്ട് നയപരമായ കാര്യമാണെന്നും കോടതികൾ ഇതില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു നെടുമ്പാറയുടെ വാദം. പാർലമെന്‍റ് നിയമം പാസാക്കിയെന്നും നെടുമ്പാറ കോടതിയില്‍ പറഞ്ഞു. നെടുമ്പാറ വാദം തുടരുന്നതിനിടയിൽ ചീഫ് ജസ്‌റ്റിസ് ഇടപെട്ടു. ബെഞ്ചിനെ കേൾക്കാൻ രണ്ട് തവണ ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടു. നെടുമ്പാറ ഇത് ചെവികൊള്ളാതെ വാദം തുടര്‍ന്നു. താനൊരു പൗരനാണെന്ന് ബെഞ്ചിന് നേരെ ശബ്‌ദം ഉയര്‍ത്തി. ഈ അവരത്തില്‍, തന്‍റെ നേരെ ശബ്‌ദം ഉയര്‍ത്തരുതെന്ന് ചീഫ് ജസ്‌റ്റിസ് അഭിഭാഷകനോട് തറപ്പിച്ചു പറഞ്ഞു. എന്നാല്‍ താന്‍ മൃദുവായാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്നായിരുന്നു നെടുമ്പാറയുടെ പ്രതികരണം.

ഇത് പ്രസംഗം നടത്താനുള്ള ഹൈഡ് പാര്‍ക്ക് വേദിയല്ലെന്നും താങ്കള്‍ കോടതിയിലാണെന്നും ചീഫ് ജസ്‌റ്റിസ് നെടുമ്പാറയോട് ഉറച്ച സ്വരത്തില്‍ പറഞ്ഞു. 'നിങ്ങൾക്ക് ഒരു ഹര്‍ജി ഫയൽ ചെയ്യണം അല്ലേ? ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ഞാന്‍ പറയുന്നു, ഞങ്ങൾ നിങ്ങളുടെ വാദം കേൾക്കുന്നില്ല. നിങ്ങൾക്ക് ഹര്‍ജി ഫയൽ ചെയ്യണമെങ്കിൽ അത് ഇമെയിലിലൂടെ നല്‍കുക. അതാണ് ഈ കോടതിയിലെ നിയമം”- ചീഫ് ജസ്‌റ്റിസ് പറഞ്ഞു.

എന്നാൽ, നെടുമ്പാറ വാദം തുടർന്നു. ഈ ഘട്ടത്തിൽ, നീതിനിർവഹണ പ്രക്രിയയിൽ നെടുമ്പാറ തടസം വരുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ജസ്‌റ്റിസ് ബിആർ ഗവായ് ഇടപെട്ടു. ബെഞ്ചിൽ നിന്നുള്ള മുന്നറിയിപ്പ് ലംഘിച്ച അഭിഭാഷകന്‍റെ വാദം കേൾക്കില്ലെന്ന് ബെഞ്ച് തറപ്പിച്ച് പറഞ്ഞു. ബെഞ്ച് മുന്നോട്ട് വെച്ച നടപടിക്രമങ്ങൾ പാലിക്കാനും കോടതി നിര്‍ദേശിച്ചു.

വാദം തുടരാൻ അനുവദിക്കണമെന്ന് നെടുമ്പാറ ബെഞ്ചിനോട് അഭ്യർത്ഥിക്കുകയും തന്‍റെ കൂടെയുള്ള അഭിഭാഷകൻ കേരളത്തിൽ നിന്ന് വന്നതാണെന്നും ഡൽഹിയിലെത്താൻ രാത്രി വിമാനത്തിൽ കയറിയതാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ നിർദേശിച്ച നടപടിക്രമങ്ങൾ പാലിക്കുന്നതുവരെ ബെഞ്ച് വാദം കേൾക്കില്ലെന്ന് ജസ്‌റ്റിസ് ഖന്ന അഭിഭാഷകനോട് പറഞ്ഞു.

Also Read : ഒന്നും ഒളിച്ചുവയ്‌ക്കണ്ട; ഇലക്‌ടറല്‍ ബോണ്ടില്‍ മുഴുവന്‍ വിവരങ്ങളും പുറത്തുവിടാന്‍ എസ്‌ബിഐയോട് സുപ്രീം കോടതി

മാത്യൂസ് നെടുമ്പാറ മുമ്പ് കോടതിയലക്ഷ്യ നടപടി നേരിട്ട കാര്യവും ബെഞ്ച് ഓർമിപ്പിച്ചു. 2019ൽ നെടുമ്പാറയെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സുപ്രീം കോടതിയിലോ ബോംബെ ഹൈക്കോടതിയിലോ ഒരു ജഡ്‌ജിയെയും ഇനിയൊരിക്കലും വിരട്ടാന്‍ ശ്രമിക്കില്ലെന്ന് അദ്ദേഹം അന്ന് ഉറപ്പുനൽകിയിരുന്നു. അന്ന് ഒരു വർഷത്തേക്ക് സുപ്രീംകോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്നതിൽ നിന്ന് നെടുമ്പാറയെ വിലക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.