അകോല: പന്ത്രണ്ടാംക്ലാസുകാരിയായ സഹോദരിക്ക് പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ഉത്തരമെത്തിച്ച വ്യാജ പൊലീസുകാരന്‍ പിടിയില്‍. മഹാരാഷ്‌ട്രയിലെ പാന്‍ഗ്രബന്ദി സ്വദേശിയായ അനുപം മദൻ ഖണ്ഡാരെ (24) എന്ന യുവാവാണ് പിടിയിലായത് പാത്തൂര്‍ താലൂക്കിലെ ഷെഹബാഹു ഉര്‍ദു ഹൈസ്കൂളിലാണ് സംഭവം(A Fake Policeman).
സ്കൂളില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കിഷോര്‍ ഷെല്‍കെയും സംഘവും അടക്കമുള്ള മുതിര്‍ന്ന പൊലീസുകാര്‍ക്ക് സല്യൂട്ട് നല്‍കിയതാണ് പിടി വീഴാന്‍ കാരണമായത്. ഇയാള്‍ ശരിയായ രീതിയിലായിരുന്നില്ല സല്യൂട്ട് നല്‍കിയത്. നെയിം ബോര്‍ഡിലും മാറ്റങ്ങളുണ്ടായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കള്ളി പൊളിഞ്ഞത്. ഇയാളില്‍ നിന്ന് സഹോദരിക്കുള്ള ഇംഗ്ലീഷിന്‍റെ ഗൈഡും കണ്ടെത്തി (Provide A Copy To His Sister).
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും നടത്താതിരിക്കാന്‍ കനത്ത ജാഗ്രതയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പലരും പരീക്ഷാ കേന്ദ്രങ്ങളില്‍ ഉത്തരങ്ങളെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. പൊലീസും വിവിധ സ്ക്വാഡുകളും ചേര്‍ന്ന് ഇതെല്ലാം തകര്‍ക്കുന്നുമുണ്ട്. ഇതിനിടെയാണ് ഒരു സഹോദരന്‍ തന്നെ നേരിട്ട് സഹോദരിക്ക് പൊലീസ് വേഷത്തില്‍ ഉത്തരങ്ങള്‍ എത്തിച്ച് നല്‍കാന്‍ ശ്രമിച്ചത്.
ഇയാള്‍ക്കെതിരെ1982ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍417, 419, 170,171, സെക്ഷന്‍ ഏഴ് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇയാള്‍ പൊലീസ് സേനയിലേക്കുള്ള പരീക്ഷയ്ക്ക് തയാറെടുക്കുന്ന വ്യക്തി കൂടിയാണെന്നതും ശ്രദ്ധേയമാണ്. ഇതിനായി ഇയാള്‍ നിത്യവും രാവിലെ വ്യായാമ മുറകള്‍ അടക്കം പരിശീലിക്കുന്നുണ്ട്. എഴുത്തുപരീക്ഷയ്ക്കുള്ള തയാറെടുപ്പും നടത്തുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പൊലീസുകാരനാകാനുള്ള ശ്രമം മുളയിലേ തന്നെ ഇല്ലാതായിരിക്കുകയാണ് ഇപ്പോള്‍.
Also Read: പിഎസ്‌സി പരീക്ഷയിലെ ആൾമാറാട്ടം : അമൽജിത്തിനായി പരീക്ഷയ്‌ക്കെത്തിയത് സഹോദരൻ