ETV Bharat / bharat

ഹരിയാന സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹം പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താന്‍; കര്‍ഷക നേതാവ് രാകേഷ് ടികായത് - കര്‍ഷക സമരം

കിസാൻ ആന്ദോളനെ പിന്തുണച്ച് സംസ്ഥാന തലത്തിൽ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രകടനം വിജയിപ്പിക്കാനും എല്ലാ സംഘടനകളും സഹകരിച്ച് പ്രവർത്തിക്കണമെന്നും രാകേഷ് ടികായത് പറഞ്ഞു.

Rakesh Tikait On Etv BHarat  farmers Protest  Rakesh Tikait  കര്‍ഷക സമരം  രാകേഷ് ടികായത്
Rakesh Tikait
author img

By ETV Bharat Kerala Team

Published : Feb 22, 2024, 6:30 PM IST

ചണ്ഡീഗഢ്: ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ തടയുന്നത് തെറ്റായ കാര്യമാണെന്നും പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് ടികായത്. ചണ്ഡീഗഢില്‍ നൂറിലധികം കര്‍ഷകരെ അണിനിരത്തി യുണൈറ്റഡ് കിസാന്‍ മോര്‍ച്ച നടത്തിയ യോഗത്തിനിടെ ഇ ടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് പഞ്ചാബിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ്. പഞ്ചാബിൽ ഹരിയാന സർക്കാർ ചെയ്യുന്നത് തെറ്റാണ്. കർഷകർ ഡൽഹിയിലേക്കാണ് പോകുന്നത്. അവരെ പോകാന്‍ അനുവദിക്കുക. എവിടെ ഇരിക്കണമെന്ന് അവർക്കറിയാം. ഹരിയാന എന്തിനാണ് പഞ്ചാബിനെ തടയുന്നത്. പഞ്ചാബും ഇന്ത്യയിൽ തന്നെയാണ്. കർഷകർ പാർലമെന്‍റിലേക്ക് അല്ല കര്‍ഷകര്‍ പോകുന്നത്. അവരുടെ ആവശ്യങ്ങൾ നിറവേറ്റാന്‍ അവര്‍ക്ക് ഡൽഹി അതിർത്തിയിൽ ചെന്ന് ഇരിക്കണം.'-രാകേഷ് ടികായത് പറഞ്ഞു.

കേന്ദ്രസർക്കാർ വാഗ്‌ദാനം ചെയ്യുന്നത് കരാർ കൃഷിയാണെന്നും രാകേഷ് ടികായത് പറഞ്ഞു. കർഷക പ്രസ്ഥാനത്തിന് വേണ്ടിയുള്ള യോഗങ്ങളിൽ എല്ലാ കർഷക സംഘടനകളും പങ്കെടുത്താൽ മാത്രമേ പരിഹാരം കാണാനാകൂ. കര്‍ഷക സമരത്തിനിടെ ഉത്തർപ്രദേശിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അത് അവരെ പ്രക്ഷോഭത്തിൽ നിന്ന് തടയുകയാണ്.

അഞ്ചാം റൗണ്ട് യോഗത്തിൽ കർഷകർ പങ്കെടുക്കണം. രാജ്യം മുഴുവൻ പഞ്ചാബിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് പഞ്ചാബ് മുഴുവൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന തലത്തിൽ കര്‍ഷക സംഘടനകള്‍ കിസാൻ ആന്ദോളനെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെ എതിര്‍ത്തും പ്രകടനം നടത്തുന്നുണ്ട്.ഇത് വിജയിപ്പിക്കാനും എല്ലാ സംഘടനകളും സഹകരിച്ച് പ്രവർത്തിക്കണമെന്നും രാകേഷ് ടികായത് പറഞ്ഞു.

വിളകൾക്ക് മിനിമം താങ്ങുവില എന്നതിന് നിയമപരമായ ഉറപ്പ് കൊണ്ടുവരിക, കർഷകരുടെ വായ്‌പ എഴുതിത്തള്ളുക, കർഷകർക്ക് പെൻഷൻ അനുവദിക്കുക, വ്യാജ വളവും വിത്തും വിൽക്കുന്നവർക്ക് കർശന ശിക്ഷ, ലഖിംപൂർ ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ സംയുക്തമായി ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.