ETV Bharat / bharat

തമിഴ്‌നാട് ഫുട്ബോൾ അസോസിയേഷന്‍റെ ഹർജി തള്ളി സുപ്രീം കോടതി; 50,000 രൂപ പിഴ ഈടാക്കാനും നിർദേശം

author img

By ETV Bharat Kerala Team

Published : Feb 12, 2024, 9:22 PM IST

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് ഫുട്ബോൾ അസോസിയേഷൻ സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി.

തമിഴ്‌നാട് ഫുട്ബോൾ അസോസിയേഷൻ  ഹർജി തള്ളി സുപ്രീം കോടതി  Supreme Court rejected a plea  Tamil Nadu Football Association  മദ്രാസ് ഹൈക്കോടതി
The Supreme Court rejected a plea by TNFA

ഡൽഹി: മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് ഫുട്ബോൾ അസോസിയേഷൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി (The Supreme Court rejected a plea by TNFA). പുതിയ ഭരണസമിതിയെ നിയമിക്കുന്നത് വരെ ഫുട്ബോൾ ബോഡിയുടെ കാര്യങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ടിഎൻഎഫ്എ ഹർജി സമർപ്പിച്ചിരുന്നത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളെ വിമർശിക്കാൻ വാക്കുകളില്ലെന്നും അസോസിയേഷൻ നൽകി ഹർജി നിയമത്തിൻ്റെ ദുരുപയോഗമാണെന്നും കോടതി നിരീക്ഷിച്ചു.

ടിഎൻഎഫ്എ പ്രസിഡൻ്റ് ജെസിയ വില്ലവരയർ അടക്കമുള്ള അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് 50,000 രൂപ പിഴയായി ഈടാക്കാനും സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ അസോസിയേഷനിൽ നിന്ന് ചെലവഴിച്ച തുക ഇവർ നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

''നിങ്ങൾക്ക് നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കേണ്ടി വരുന്നില്ല. അതിനാൽ തന്നെ വ്യക്തമായ കാരണങ്ങളില്ലാതെ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന്‍റെ ബദ്ധുമുട്ടുകൾ നിങ്ങൾക്ക് അറിയില്ല'' - കോടതി പറഞ്ഞു.

പൊതുപണമാണ് നിങ്ങൾ ചെലവഴിക്കുന്നത്. ഇത് സ്വന്തം പ്രൊമോഷന് വേണ്ടി ചെയ്യുന്നതും നിയമത്തിന്‍റെ പ്രക്രിയയുടെ ദുരുപയോഗവുമാണ്. സുപ്രീം കോടതി മിഡിൽ ഇൻകം ഗ്രൂപ്പ് ലീഗൽ എയ്‌ഡ് സർവീസസിൽ പിഴ തുക അടക്കണം. അല്ലാത്തപക്ഷം സ്വന്തം നിലക്ക് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കാൻ ബെഞ്ച് രജിസ്ട്രിക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു.

കഴിഞ്ഞ സെപ്റ്റംബറിലാണ് തമിഴ്‌നാട് ഫുട്‌ബോൾ അസോസിയേഷനും ഭാരവാഹികളും ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്ത് ഹൈക്കോടതിയുടെ അംഗീകാരം ലഭിക്കുന്നതുവരെ തമിഴ്‌നാട് ഫുട്‌ബോൾ അസോസിയേഷൻ്റെ ഭരണം നടത്താനാണ് സമിതിയെ നിയോഗിച്ചത്. റിട്ടയേർഡ് ജസ്റ്റിസ് എ കെ രാജൻ അടക്കം നാല് അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.