ETV Bharat / bharat

തെലങ്കാനയ്‌ക്ക് 10 വയസ് തികയുന്നു; വാര്‍ഷികാഘോഷത്തില്‍ സോണിയ ഗാന്ധി മുഖ്യാതിഥി - TELANGANA STATE FORMATION DAY - TELANGANA STATE FORMATION DAY

തെലങ്കാന സംസ്ഥാന രൂപീകരണ വാർഷികാഘോഷ ചടങ്ങിൽ സോണിയ ഗാന്ധി മുഖ്യാതിഥിയായി എത്തുന്ന വിവരം മുഖ്യമന്ത്രി രേവന്ത് റെഡിയാണ് പുറത്ത് വിട്ടത്.

SONIA GANDHI IN TELANGANA  TELANGANA STATEHOOD CELEBRATIONS  തെലങ്കാന സംസ്ഥാന രൂപീകരണ വാർഷികം  TELANGANA FORMATION ANNIVERSARY
Telangana State Formation Anniversary ; Sonia Gandhi Will Be The Chief Guest At The Celebrations (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2024, 1:24 PM IST

ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണ വാർഷിക ദിനത്തില്‍ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മുഖ്യാതിഥിയാകും. മുഖ്യമന്ത്രി രേവന്ത് റെഡിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടത്. സംസ്ഥാന രൂപീകരണ ദിനാചരണം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് പരേഡ് ഗ്രൗണ്ടിൽ നടത്താനും തെലങ്കാന രൂപീകരണത്തിന്‍റെ 10 വർഷ ആഘോഷങ്ങൾ വൈകുന്നേരം നടത്താനുമാണ് തീരുമാനം.

ആഘോഷങ്ങളിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി കെസിആറിന് മുഖ്യമന്ത്രി രേവന്ത് റെഡി പ്രത്യേക ക്ഷണക്കത്ത് അയച്ചു. സംസ്ഥാന സർക്കാരിന്‍റെ പ്രോട്ടോക്കോൾ വകുപ്പ് ഉപദേഷ്‌ടാവ് ഹർക്കര വേണുഗോപാലിനോടും ഡയറക്‌ടർ അരവിന്ദ് സിങ്ങിനോടും ഈ കത്തിനൊപ്പം ക്ഷണക്കത്ത് അദ്ദേഹത്തിന് മുന്നിൽ ഹാജരാക്കാൻ നിർദേശിച്ചു. ഗജ്‌വെൽ ഫാംഹൗസിൽ കെസിആറിന് ക്ഷണക്കത്ത് നൽകുമെന്ന് ഹർക്കര വേണുഗോപാൽ പറഞ്ഞു.

അനശ്വരർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം

* ആദ്യം, ജൂൺ 2-ന് രാവിലെ 9.30-ന് ഗൺപാർക്കിലെ രക്തസാക്ഷി സ്‌മാരകത്തിൽ തെലങ്കാന സംസ്ഥാനത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവർക്ക് മുഖ്യമന്ത്രി രേവന്ത് റെഡി ആദരാഞ്ജലികൾ അർപ്പിക്കും.

* രാവിലെ 10ന് പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും. പൊലീസ് സേനയുടെ പരേഡ്, മാർച്ച് പാസ്‌റ്റ്, സല്യൂട്ട് എന്നിവയുണ്ടാകും. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഗാനം പ്രകാശനം ചെയ്യും.

* പിന്നീട് സോണിയ ഗാന്ധിയും മുഖ്യമന്ത്രിയും പ്രസംഗിക്കും

* പൊലീസ് സേനാംഗങ്ങൾക്കും മികച്ച ജീവനക്കാർക്കും അവാർഡ് നൽകുന്നതോടെ ആഘോഷങ്ങൾ സമാപിക്കും.

ടാങ്ക്ബണ്ടിൽ ജയ ജയഹേ തെലങ്കാന

* വൈകിട്ട് 6.30ന് സംസ്ഥാന രൂപീകരണ ദശകാഘോഷങ്ങളുടെ സമാപന സമ്മേളനം ടാങ്ക്ബണ്ടിൽ ആരംഭിക്കും. കരകൗശല വസ്‌തുക്കളും പ്രത്യേക ഉൽപന്നങ്ങളും വിവിധ തരം ഭക്ഷണശാലകളും അവിടെ ഒരുങ്ങുന്നു.

* വൈകിട്ട് 6.30ന് മുഖ്യമന്ത്രി സ്‌റ്റാളുകൾ സന്ദർശിക്കും.

* തുടർന്ന്, തെലങ്കാന കലാരൂപങ്ങൾ പ്രതിഫലിപ്പിക്കുന്ന കാർണിവൽ സംഘടിപ്പിക്കും. എഴുന്നൂറോളം കലാകാരന്മാർ ഇതിൽ പങ്കെടുക്കും.

* തുടർന്ന് അവിടെ സജ്ജീകരിച്ച വേദിയിൽ 70 മിനിറ്റോളം വിവിധ സാംസ്‌കാരിക നൃത്ത പരിപാടികൾ അരങ്ങേറും.

* ദേശീയ പതാകകളുമായി ടാങ്ക്ബണ്ടിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒരു വലിയ ഫ്ലാഗ് വാക്ക് നടത്തും. അയ്യായിരത്തോളം പേർ ഇതിൽ പങ്കെടുക്കും.

ഫ്ലാഗ് വാക്കിൽ മുഴുനീള 'ജയ ജയഹേ തെലങ്കാന' ഗാനം 13.30 മിനിറ്റ് ആലപിക്കും.

* ഗാനരചയിതാവ് ആന്ദശ്രീ, സംഗീത സംവിധായകൻ കീരവാണി എന്നിവരെ ആദരിക്കും

* രാത്രി 8.50ന് പത്തുമിനിറ്റ് നീണ്ട വെടിക്കെട്ടോടെ ആഘോഷങ്ങൾ സമാപിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.