ETV Bharat / bharat

മഹാരാഷ്‌ട്ര സത്യപ്രതിജ്ഞയ്ക്ക് ചായക്കടക്കാരനെ ക്ഷണിച്ച് ഫട്‌നാവിസ്; ഗോപാല്‍ ബാവാന്‍കുലെ ചില്ലറക്കാരനല്ല

മുംബൈയില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെയാണ് ദേവേന്ദ്ര ഫട്‌നാവിസ് നാഗ്‌പൂരിലെ ഒരു ചായക്കടക്കാരനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

Gopal Bawankule  Devendra Fadnavis  Maharashtra swearing in  nagpur tea seller
ഗോപാല്‍ ബാവാന്‍കുലെ തന്‍റെ ചായക്കടയില്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : 16 hours ago

നാഗ്‌പൂര്‍: മഹാരാഷ്‌ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുംബൈയിലെ ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയാറെടുപ്പുകളും തുടങ്ങി. അതേസമയം ബിജെപി ഇനിയും മുഖ്യമന്ത്രി പദത്തിലേക്ക് ദേവേന്ദ്ര ഫട്‌നാവിസിന്‍റെ പേര് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അദ്ദേഹം തന്നെയാകും മുഖ്യമന്ത്രിയാകുക എന്നാണ് സൂചന. നിരവധി പ്രമുഖരെ ഇതിനകം തന്നെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു കഴിഞ്ഞു.

സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണം

വ്യാഴാഴ്‌ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാവര്‍ക്കും ക്ഷണക്കത്തുകള്‍ അയച്ചു കഴിഞ്ഞു. ഇക്കൂട്ടത്തിലാണ് നാഗ്‌പൂരിലെ രാംനഗറില്‍ ചായക്കട നടത്തുന്ന ഗോപാല്‍ ബവാന്‍കുലയ്ക്കും ക്ഷണം ലഭിച്ചത്. ഫോണിലൂടെയാണ് ഗോപാലിന് സത്യപ്രതിജ്ഞയ്ക്കെത്താന്‍ ക്ഷണം ലഭിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഗോപാല്‍ ബവാന്‍കുലെ. ദേവേന്ദ്ര ഫട്‌നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം.

GOPAL BAWANKULE  DEVENDRA FADNAVIS  MAHARASHTRA SWEARING IN  NAGPUR TEA SELLER
ഗോപാല്‍ ബാവാന്‍കുലെ തന്‍റെ ചായക്കടയില്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ആരാണ് ഗോപാല്‍ ബവാന്‍കുലെ?

ചായക്കടക്കാരനായ ഗോപാല്‍ ബവാന്‍കുലെ ദേവേന്ദ്ര ഫട്‌നാവിസിന്‍റെ കടുത്ത ആരാധകനാണ്. നിരവധി വര്‍ഷങ്ങളായി രാംനഗറില്‍ ചായക്കട നടത്തുകയാണ് ഇദ്ദേഹം. സ്വന്തം കടയില്‍ ദേവേന്ദ്ര ഫട്‌നാവിസിന്‍റെ ചിത്രം സൂക്ഷിച്ചിട്ടുണ്ട് ഇയാള്‍. ഏതായാലും മുംബൈയില്‍ പോയി സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്ന് ഉറപ്പിച്ച് പറയുന്നു ഗോപാല്‍.

ദേവേന്ദ്ര ഫട്‌നാവിസ് ചായക്കടക്കാരനെ കുറിച്ച് അറിഞ്ഞത് ഇങ്ങനെ;

ദേവേന്ദ്ര ഫട്‌നാവിസ് ഒരു ചായപ്രേമിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഗോപാലിന്‍റെ കടയില്‍ ചായകുടിക്കാനെത്തിയിട്ടുണ്ട്. ഗോപാലിന്‍റെ ചായ അദ്ദേഹത്തിനേറെ ഇഷ്‌ടമായി. ഫട്‌നാവിസ് ആ ചായയെ വാനോളം പുകഴ്‌ത്തി. അവിടെ നിന്നാണ് ഫട്‌നാവിസുമായുള്ള സൗഹൃദം ആരംഭിച്ചതെന്ന് ഗോപാല്‍ പറയുന്നു.

ചായയും കടിയും കഴിച്ച് വാര്‍ത്തകളില്‍ നിറയുന്ന ധാരാളം രാഷ്‌ട്രീയ നേതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. കേരളത്തിലെത്തുമ്പോഴെല്ലാം റോഡരികിലെ ചെറിയ ചായക്കടകളില്‍ നിര്‍ത്തി ചായ കുടിക്കുകയും കുശലം പറയുകയും ചെയ്യുന്നത് രാഹുല്‍ ഗാന്ധിക്ക് ഒരു നേരം പോക്കാണ്. പക്ഷേ അവരെയൊന്നും ഇവരാരും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. എന്നാല്‍ അവിടെയാണ് ദേവേന്ദ്ര ഫട്‌നാവിസ് വ്യത്യസ്‌തനായിരിക്കുന്നത്.

Also Read: ദേഹാസ്വസ്ഥ്യം; സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് ഷിന്‍ഡെ ആശുപത്രിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.