ന്യൂഡല്‍ഹി: ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
നിലവിലെ നികുതി നിരക്ക് തുടരും. 7 ലക്ഷം രൂപ വരുമാനമുള്ളവർ ആദായ നികുതി നൽകേണ്ടതില്ല. ആദായ നികുതി അടയ്‌ക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
റീഫണ്ടുകള്‍ വേഗത്തിൽ നൽകും. ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ റീഫണ്ട് നല്‍കാനാവും. ജിഎസ്‌ടി കളക്ഷൻ ഇരട്ടിയായി. ജിഎസ്‌ടി അവതരിപ്പിച്ചതോടെ പരോക്ഷ നികുതി സമ്പ്രദായം മാറിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.