ETV Bharat / bharat

മുല്ലപ്പെരിയാർ അണക്കെട്ട് തര്‍ക്കം; കേരളത്തിൻ്റെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിച്ച് തമിഴ്‌നാട് - MULLAPERIYAR DAM

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്‌നാടിൻ്റെ ആവശ്യം കേരളം തള്ളിയിരുന്നു. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നാണ് കേരളത്തിൻ്റെ നിലപാട്.

TAMIL FARMERS PROTEST  മുല്ലപ്പെരിയാര്‍ അണക്കെട്ട്  കേരളത്തിൻ്റെ നിലപാട്  തമിഴ്‌നാട്
mullaperiyar (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 7, 2024, 9:55 PM IST

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തില്‍ കേരളത്തിൻ്റെ നിലപാടിനെതിരെ പ്രതിഷേധം കടുപ്പിച്ച് തമിഴ്‌നാട്. സംസ്ഥാനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് തമിഴ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തമിഴ്‌നാടിൻ്റെയും കേരളത്തിൻ്റെയും അതിർത്തി മേഖലയിലാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്‌നാടിൻ്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേരളം നിലപാട് കടുപ്പിച്ചതോടെയാണ് തമിഴ്‌നാട് പ്രതിഷേധവുമായി രംഗത്തെത്തിയത്.

അണക്കെട്ടിൻ്റെ അറ്റകുറ്റപ്പണികൾക്കുള്ള ഉപകരണങ്ങൾ ഡാം പരിസരത്ത് എത്തിക്കാൻ കേരളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെരിയാർ-വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷനിൽ നിന്നുള്ള കർഷകർ കൊടൈക്കനാലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലോവർ ക്യാമ്പിന് സമീപം പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ പ്രദേശത്ത് സംഘർഷമുണ്ടായി.

അണക്കെട്ടിൻ്റെ സുരക്ഷയെക്കുറിച്ച് കേരള സർക്കാർ നിരന്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അറ്റകുറ്റപ്പണികൾക്കുള്ള പ്രവേശനം നിഷേധിക്കുന്നത് അന്യായമാണെന്നും അണക്കെട്ടിനെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെ പ്രതിസന്ധിയിലാക്കുകയാണെന്നും പൊലീസ് പറഞ്ഞു. കേരളത്തിൻ്റെ നിലപാട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയാണെന്നും കർഷക സംഘടനയുടെ കോർഡിനേറ്റർ അൻവർ ബാലസിംഗം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രതിഷേധക്കാരുടെ വാഹനങ്ങൾ അണക്കെട്ടിൽ പ്രവേശിപ്പിക്കണമെന്നും പൊലീസ് സേനയെ പിൻവലിക്കണമെന്നും അൻവർ ബാലസിംഗം ആവശ്യപ്പെട്ടു. കേരള സർക്കാരിൻ്റെ നിലപാടിനെ മുൻ മുഖ്യമന്ത്രിയും നിലവിലെ എഐഎഡിഎംകെ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അപലപിച്ചു. ഭരണകക്ഷിയായ ഡിഎംകെ സംസ്ഥാനത്തിൻ്റെയും അവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പളനിസ്വാമി ആരോപിച്ചു. അറ്റകുറ്റപ്പണികൾ പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നൂറ്റാണ്ടുകൾ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം സംബന്ധിച്ച് തമിഴ്‌നാടും കേരളവും തമ്മില്‍ തർക്കത്തിലാണ്. അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും ഡാം പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും തമിഴ്‌നാടിന് പ്രത്യക അവകാശമുണ്ട്. എന്നാല്‍ കേരളം ഉന്നയിച്ച സുരക്ഷാ ആശങ്കകളെ കേന്ദ്രീകരിച്ചാണ് ഇരു സംസ്ഥാനങ്ങളും തമ്മില്‍ തർക്കം.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്‌നാടിൻ്റെ ആവശ്യം കേരളം തള്ളിയിരുന്നു. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നാണ് കേരളത്തിൻ്റെ നിലപാട്. എന്നാല്‍ ഡാമിൻ്റെ സുരക്ഷയില്‍ ആശങ്കപ്പെടാനില്ലെന്നും കേരളം അനാവശ്യ വാദങ്ങള്‍ ഉന്നയിക്കുന്നുവെന്നുമാണ് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്ക് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തമിഴ്‌നാടിന് 2014-ല്‍ നല്‍കിയ നിര്‍ദേശത്തിൻ്റെ ചുവടുപിടിച്ചാണ് മേല്‍നോട്ടസമിതിയുടെ അംഗീകാരത്തോടെ അറ്റകുറ്റപ്പണിക്കായി തമിഴ്‌നാട് മുന്നിട്ടിറങ്ങിയത്.

അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന് ഡോ. ജോ ജോസഫ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. വിധിയെത്തുടര്‍ന്ന് തമിഴ്‌നാട് കൈക്കൊള്ളുന്ന സമീപനം ഡാമില്‍ ആദ്യം അറ്റകുറ്റപ്പണി നടക്കട്ടെ, അതിനുശേഷം സമഗ്ര സുരക്ഷാപരിശോധന എന്നതാണ്. ഇതിനെയാണ് കേരളം എതിര്‍ക്കുന്നത്.

Read More: സമ്പൂർണ സാക്ഷരത: കേരളത്തിന്‍റെ അവകാശവാദം പൊള്ളയെന്ന് ഗോവ മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.