ETV Bharat / bharat

തുടര്‍ക്കഥയാകുന്ന മനുഷ്യ-മൃഗ സംഘർഷം; രാജ്യത്ത് ജീവന്‍ നഷ്‌ടമായവര്‍ നിരവധി - Man Animal Conflicts in India

രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിരവധി പേര്‍ക്കാണ് കടുവ, ആന, പുള്ളിപ്പുലി എന്നിവയുടെ ആക്രമണത്തില്‍ ജീവൻ നഷ്‌ടമയത്.

Man Animal Conflicts  Wild Animals  വന്യ ജീവി ആക്രമണം  വന്യജീവികള്‍
A Tale of Man Animal Conflicts in India
author img

By ETV Bharat Kerala Team

Published : Mar 9, 2024, 7:48 PM IST

ഹൈദരാബാദ് : രാജ്യം സാങ്കേതികതമായും സാമ്പത്തികമായും ഒരു ഭാഗത്ത് പുരോഗതി പ്രാപിക്കുമ്പോള്‍, വന്യജീവികളുമായി നിരന്തരം ഏറ്റുമുട്ടി ജീവന്‍ നഷ്‌ടമാകുന്ന മനുഷ്യരുടെ കഥയാണ് രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ മനുഷ്യര്‍ക്ക് പറയാനുള്ളത്. കടുവ, ആന, പുള്ളിപ്പുലി എന്നിവയുടെ ആക്രമണത്തില്‍ ജീവൻ നഷ്‌ടമയവരുടെ ദുരവസ്ഥ ഈ പ്രദേശങ്ങള്‍ തുറന്നുകാട്ടുന്നു. നയപരമായ മാറ്റത്തിന്‍റെ ആവശ്യകതയും വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണ കേസുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

Man Animal Conflicts  Wild Animals  വന്യ ജീവി ആക്രമണം  വന്യജീവികള്‍
വിവിധ സംസ്ഥാനങ്ങളില്‍ 2015 മുതല്‍ 2020 വരെ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക്

കടുവ, പുലി,ആന എന്നിവയാണ് മനുഷ്യ ജീവനെടുക്കുന്നതില്‍ പ്രധാനികള്‍. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ ദ്വീപുകളും 500-ലധികം ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രവുമായ പശ്ചിമ ബംഗാളിലെ സുന്ദർബൻസില്‍ പ്രതിവർഷം 50 മുതൽ 100 ​ആളുകള്‍ വരെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു എന്നാണ് കണക്ക്. ആനയുടെ ആക്രമണത്തില്‍ പ്രതിവർഷം 400 പേരാണ് ഇന്ത്യയിൽ മരിക്കുന്നത്. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നവര്‍ പലപ്പോഴും സാമൂഹികമായും സാമ്പത്തികമായും ദുര്‍ബലരായ വിഭാഗങ്ങളിൽ പെട്ടവരാണെന്ന് ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.

മറ്റെല്ലാ വന്യജീവികളേക്കാളും പുള്ളിപ്പുലികളാണ് ഇന്ത്യയിൽ മനുഷ്യരെ കൊല്ലുന്നത് എന്നാണ് കണക്കുകൾ പറയുന്നത്. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിലാണ് പുള്ളിപ്പുലികളുടെ ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നരഭോജികളായ പുള്ളിപ്പുലികൾക്ക് പേരുകേട്ട ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തില്‍ നിരവധി ആക്രമണം നടന്നിട്ടുണ്ട്.

കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വര്‍ഷം തിരിച്ചുള്ള കണക്ക്

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 219 മരണങ്ങളാണ് ഉത്തരാഖണ്ഡിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. 1003 പേര്‍ക്കാണ് ഇതേ കാലയളവില്‍ പരിക്കേറ്റത്. 2021-ൽ ഉത്തരാഖണ്ഡിൽ 71 മരണങ്ങളുണ്ടായി. 2023 ല്‍ 66 മരണങ്ങൾ ഉണ്ടായപ്പോള്‍ അടുത്ത വർഷം മരണ സംഖ്യ 82 ആയി ഉയർന്നു. 2021-ൽ 23 മരണങ്ങളാണ് ഉത്തരാഖണ്ഡിൽ റിപ്പോര്‍ട്ട് ചെയ്‌തത്. 2022-ലും 2023-ലും 22 ഉം 18 ഉം മരണങ്ങൾ ഉണ്ടായി.

2021-ൽ ആനയുടെ ആക്രമണം മൂലം ഉത്തരാഖണ്ഡിൽ 13 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 2022-ൽ 9 പേർ കൊല്ലപ്പെട്ടു. 2023ല്‍ അഞ്ച് ജീവനുകൾ കൂടി നഷ്‌ടപ്പെട്ടു. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 2021ൽ 23 മരണങ്ങളാണ് ഉത്തരാഖണ്ഡിൽ ഉണ്ടായത്. അടുത്ത രണ്ട് വർഷങ്ങളിൽ 22 ഉം 18 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഈ കാലയളവിൽ കടുവകളുടെ ആക്രമണത്തിലുള്ള മരണസംഖ്യ കുറവായിരുന്നു. എങ്കിലും 2021ലെ 2 മരണങ്ങളില്‍ നിന്ന് 2023 ൽ മരണം 17 ആയി. ഏകദേശം പത്തിരട്ടിയുടെ വർധനവ്. 2022 ൽ സംസ്ഥാനം കടുവ ആക്രമണത്തിൽ 16 മരണങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക്

വന്യജീവികളുടെ ആക്രമണത്തില്‍ നിരവധി ജീവനുകള്‍ പൊലിയുന്ന മറ്റൊരു സംസ്ഥാനം പശ്ചിമ ബംഗാൾ ആണ്. സംസ്ഥാനത്തിന്‍റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ, ആന ഇടനാഴി കടന്നുപോകുന്ന പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണ്. 2008ൽ 450 ആനകളാണ് ഇവിടെ ഉണ്ടായിരുന്നത്. 2010ൽ ഇത് 530 ആയും 2014ൽ 640 ആയും ഉയർന്നു. വടക്കൻ ബംഗാളിൽ ഇപ്പോൾ 700 ആനകളാണുള്ളത്. ആനകളുടെ എണ്ണത്തിലുണ്ടായ വർധന തന്നെയാണ് അധികൃതരെ അലട്ടുന്ന പ്രശ്നവും. ദിനംപ്രതി ശോഷിച്ചുകൊണ്ടിരിക്കുന്ന വനമേഖലയേക്കാൾ വളരെ ഉയർന്നതാണ് ആനകളുടെ എണ്ണം എന്നതാണ് വസ്‌തുത. വനം വകുപ്പിന്‍റെ കണക്കുകൾ പ്രകാരം പ്രതിവർഷം ശരാശരി 35 മുതൽ 50 ആളുകൾ ആനയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നുണ്ട്.

ബംഗാളിലെ ഝാർഗ്രാം, ബങ്കുര, പുരുലിയ, പശ്ചിമ മേദിനിപൂർ ജില്ലകൾ ഉൾപ്പെടുന്ന ജംഗിൾ മഹൽ മേഖലയിലും ആനകളുടെ ആക്രമണം പതിവാണ്. അയൽ സംസ്ഥാനമായ ജാർഖണ്ഡിലേക്ക് ആനത്താര നീളുന്നതിനാൽ ഈ പ്രദേശത്തെ മനുഷ്യവാസമുള്ള ഇടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ആനകൾ പ്രവേശിക്കുന്ന സംഭവങ്ങളുമുണ്ട്. '2023 ഏപ്രിൽ 1 മുതൽ ഈ വർഷം വരെ കാട്ടാന ആക്രമണത്തില്‍ 17 മരണങ്ങള്‍ ഞങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്'- ഝാർഗ്രാം ഡിഎഫ്ഒ പങ്കജ് സൂര്യവൻഷി ഇടിവി ഭാരതിനോട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ പ്രദേശമായ സുന്ദർബൻസ്, റോയൽ ബംഗാൾ കടുവകൾക്കും പേരുകേട്ട സ്ഥലമാണ്. വനമേഖലയുടെ ശോഷണം, അടിക്കടിയുള്ള ചുഴലിക്കാറ്റുകൾ, വ്യാപകമായ മണ്ണൊലിപ്പ്, ആസൂത്രിതമല്ലാത്ത മനുഷ്യവാസം എന്നിവ ഇതിനോടകം തന്നെ സുന്ദർബനിലെ ആവാസവ്യവസ്ഥ ദുർബലമാക്കിയിട്ടുണ്ട്.

പ്രദേശത്തെ ആളുകൾ തേൻ ശേഖരിക്കാനായി കോർ ഫോറസ്റ്റ് ഏരിയയിൽ പതിവായി പോകുന്നതും അപകടത്തിന് ഇടയാക്കുന്നു. മീൻ പിടിക്കുന്നതിനും മറ്റുമായി ആളുകൾ നദീതീരത്തെ ഡെൽറ്റ മേഖലയില്‍ കടക്കുന്നതും കടുവ ആക്രമണത്തിന് കാരണമാകുന്നു. സുന്ദർബൻസിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരത്തില്‍ 13 പേർ മരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Also Read : കാടുകാക്കുന്നവരെ ആര് കാക്കും?; വനം വകുപ്പിന്‍റെ അവഗണനയില്‍ വലഞ്ഞ് താത്കാലിക ഫോറസ്റ്റ് വാച്ചര്‍മാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.