ETV Bharat / bharat

എസ്‌യുവി പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; നാല് പേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക് - 4 KILLED IN SUV PICKUP VAN ACCIDENT - 4 KILLED IN SUV PICKUP VAN ACCIDENT

ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ ബുധനാഴ്‌ച (സെപ്‌റ്റംബർ 04) രാത്രിയാണ് അപകടമുണ്ടായത്. രക്ഷാബന്ധന് നാട്ടിലെത്തിയ സഹോദരിയെ ഭർതൃവീട്ടിൽ ഇറക്കി മടങ്ങവെയാണ് അപകടം.

SUV PICKUP VAN ACCIDENT  DELHI MUMBAI EXPRESS HIGHWAY  എസ്‌യുവി പിക്കപ്പ് വാൻ അപകടം  MADHYAPRADESH
Representational Picture (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 5, 2024, 1:40 PM IST

മന്ദ്‌സോർ (മധ്യപ്രദേശ്) : എസ്‌യുവി പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. സ്‌കോർപിയോയിൽ യാത്ര ചെയ്‌തിരുന്ന മൂന്ന് യുവാക്കളും പിക്കപ്പ് വാനിൻ്റെ ഡ്രൈവറുമാണ് മരിച്ചത്. ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിൽ ബുധനാഴ്‌ച (സെപ്‌റ്റംബർ 04) രാത്രിയാണ് അപകടമുണ്ടായത്.

ഗരോത്ത് ജൻപദ് പഞ്ചായത്തിലെ ഭാംഖേഡി ഗ്രാമത്തിലെ സർപഞ്ചായ തൂഫാൻ സിങ്ങിൻ്റെ മകൻ ശങ്കർ സിങ്, സുഹൃത്തുക്കളായ ബാലു സിങ്, ഗൗതം സിങ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്തും ഒരാൾ ചികിത്സയിലിരിക്കെയും മരിച്ചു. രക്ഷാബന്ധന് നാട്ടിലെത്തിയ സഹോദരിയെ ഭർതൃവീട്ടിൽ ഇറക്കി മടങ്ങുകയായിരുന്നു ഇവർ.

പിക്കപ്പ് വാനിൻ്റെ ഡ്രൈവർ സൂരജ്‌മൽ പ്രജാപതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നാല് മൃതദേഹങ്ങളും ശ്യാംഗഡ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Also Read: ഹിമാചൽ പ്രദേശിൽ വാഹനാപകടം; മലയാളി വ്ളോഗർ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.