ETV Bharat / bharat

മയക്ക് മരുന്ന് ഏജന്‍റുമാരെ പിടകൂടാനൊരുങ്ങി ഹൈദരാബാദ് പൊലീസ്

ഓരോരുത്തരെയായി പിടികൂടുന്നത് വിവിധ അന്വേഷണ ഏജൻസികൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Feb 24, 2024, 4:11 PM IST

ഹൈദരാബാദ്: മയക്ക് മരുന്ന് കടത്തും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സൂത്രധാരന്മാരായ ഏജന്‍റുമാരെ പിടകൂടാനുള്ള ഒരുക്കത്തിലാണ് ഹൈദരാബാദ് പൊലീസ്. മുംബൈ, ഗോവ, ബെംഗളൂരു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായി വേരുറപ്പിച്ച നിരവധി സൂത്രധാരന്മാരായ ഏജന്‍റ് സംവിധാനങ്ങൾ വഴിയാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്.

ഇവരെ പിടികൂടുന്നതിലൂടെ മാത്രമെ മയക്കുമരുന്ന് കടത്ത് തടയാനാകൂ എന്ന് മനസിലാക്കിയ തെലങ്കാന നെർകോടിക്‌ കൺട്രോൾ ബ്യൂറോ (Telangana Narcotics Control Bureau) ഉദ്യോഗസ്ഥർ അതിനായുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണ്. വിവിധ അന്വേഷണ ഏജൻസികൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി ഓരോരുത്തരെയായി പിടികൂടി വരികയാണ്.

കഞ്ചാവ് കൂടാതെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌തതും നാട്ടിൽ തന്നെ നിർമിച്ചതുമായ ലഹരിവസ്‌തുക്കളാണ് സംസ്ഥാനത്ത് പ്രധാനമായും ലഭ്യമാകുന്നത്. ആന്ധ്രയുടെ വടക്കുഭാഗത്തുനിന്നാണ് കൂടുതലായും കഞ്ചാവ് എത്തുന്നത്. ഈ കാര്യത്തെ അടിസ്ഥാനമാക്കി വിതരണ റൂട്ടുകൾ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ഇതെ തുടർന്ന് അടുത്ത കാലങ്ങളിലായി ഇത്തരത്തിലെത്തുന്ന കഞ്ചാവ് സംസ്ഥാനത്ത് പിടികൂടിയിരുന്നു. ആംഫെറ്റാമൈൻ ടൈപ്പ് സ്റ്റിമുലൻ്റുകൾ (എടിഎസ്) പോലുള്ള മയക്കുമരുന്ന് ചെറുകിട രാസ വ്യവസായങ്ങളിലായാണ് (Amphetamine Type Stimulants) നിർമ്മിക്കപ്പെടുന്നത്. പ്രാദേശിക തലത്തിലുള്ള നിരീക്ഷണം വർധിപ്പിച്ചാണ് ഇത്തരക്കാരെ കണ്ടെത്തുന്നത്.

വിലകൂടിയ ഹെറോയിൻ, കൊക്കെയ്‌ൻ, എൽ എസ്‌ ഡി ടാബ്‌ലറ്റുകൾ എന്നിവ വിദേശത്തുനിന്നും എത്തിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ശൃംഖലയെ തകർക്കാൻ വളരെ ബുദ്ധിമുട്ടായി. നാട്ടിലെ ചെറുകിട കച്ചവടക്കാരെ പിടികൂടിയാലും വിതരണം മുടങ്ങുന്നില്ല.അവർക്ക് ആരാണ് അവ വിതരണം ചെയ്യുന്നതെന്ന് അറയില്ല. വിദേശ ഏജന്‍റുമാരുമായി ബന്ധമുള്ള ഇവർ രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ തങ്ങുകയാണ്. ഇവരിൽ ഭൂരിഭാഗവും നൈജീരിയക്കാരാണ്. ഇവർ 20 പേരടങ്ങുന്ന സംഘമാണെന്നാണ് പൊലീസ് കണക്കാക്കുന്നത്. ഇവരെ പിടികൂടിയാൽ രാജ്യത്തെ മുഴുവൻ മയക്കുമരുന്ന് വിതരണവും നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്.

ഉദുക സ്റ്റാൻലി എന്ന നൈജീരിയൻ ഏജന്‍റിനെ ഈ മാസം ആറിന് ഗോവയിൽ വെച്ച് അറസ്റ്റ് ചെയ്‌തത് ഇതിൻ്റെ ഭാഗമാണ്.ബിസിനസ് വിസയിൽ 2009 ലാണ് സ്റ്റാൻലി മുംബൈയിലെത്തിയത്, പിന്നീട് ഗോവയിലേക്ക് മാറുകയായിരുന്നു.അവിടെ ഏജൻ്റുമാരുടെ ഒരു സംവിധാനം തുടങ്ങി തെലങ്കാനയിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ തുടങ്ങി.പൊലീസിന്‍റെ ഇതേ വലയിൽ ബാംഗ്ലൂരിലും മുംബൈയിലും മയക്കുമരുന്ന് റാക്കറ്റ് നടത്തുന്ന നൈജീരിയക്കാരായ ഗോവയിൽ നിന്ന് പ്രവർത്തിക്കുന്ന സ്റ്റീവ് എന്ന ജോണി ഡിസൂസയും, അഗ്ബാഗോ ഡേവിഡ് യുക എന്ന ഫോസ്റ്റർ ഡേവിസണും, അറസ്റ്റിലായിട്ടുണ്ട്. സൂത്രധാരന്മാരെ എവിടെയായിരുന്നാലും പിടികൂടുക എന്നതാണ് തങ്ങളുടെ ദൗത്യമാണെന്നാണ് ടിഎൻഎബി ഉദ്യോഗസ്ഥർ പറയുന്നത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.