ETV Bharat / bharat

'നീതിയെ പരിഹസിക്കരുത്': കള്ളപ്പണ കേസിൽ വിചാരണ വൈകിപ്പിച്ചതിന് എൻഐഎയെ വിമർശിച്ച് സുപ്രീം കോടതി - SC Pulls Up NIA For Delay In Trial

author img

By ETV Bharat Kerala Team

Published : Jul 3, 2024, 7:20 PM IST

കള്ളപ്പണക്കേസിൽ വിചാരണ വൈകിപ്പിച്ച് എൻഐഎ. നാല് വർഷമായിട്ടും വിചാരണ ആരംഭിച്ചില്ല. എൻഐഎയെ വിമർശിച്ച് സുപ്രീം കോടതി.

COUNTERFEIT CURRENCY CASE  NIA  എൻഐഎയെ വിമർശിച്ച് സുപ്രീം കോടതി  SUPREME COURT
File - Supreme Court (ETV Bharat)

ന്യൂഡൽഹി : കള്ളപ്പണക്കേസിൽ വിചാരണ വൈകിപ്പിക്കുന്നതിൽ ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിക്കാതെ തന്നെ, വേഗത്തിലുള്ള വിചാരണയ്ക്ക് പ്രതിക്ക് അവകാശമുണ്ടെന്ന് ജസ്‌റ്റിസുമാരായ ജെബി പർദിവാല, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

"നിങ്ങൾ എൻഐഎയാണ്. ദയവായി നീതിയെ പരിഹസിക്കരുത്. കേസിൽ നാല് വർഷമായിട്ടും വിചാരണ ആരംഭിച്ചിട്ടില്ല, വേഗത്തിലുള്ള വിചാരണയ്ക്ക് പ്രതിക്ക് അവകാശമുണ്ട്" - കോടതി അഭിപ്രായപ്പെട്ടു.

"എത്ര ഗുരുതരമായ കുറ്റകൃത്യമായാലും പ്രതിക്ക് വേഗത്തിലുള്ള വിചാരണയ്ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശമുണ്ട്. വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടു, അതുവഴി ആർട്ടിക്കിൾ 21 ലംഘിക്കുന്നു" എന്നും കോടതി കൂട്ടിച്ചേർത്തു.

പ്രതികൾക്ക് ജാമ്യാപേക്ഷ പരിഗണിക്കാത്ത ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ ജാവേദ് ഗുലാം നബി ഷെയ്ഖ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. രഹസ്യ രേഖകളുടെ അടിസ്ഥാനത്തിൽ 2020-ലാണ് മുംബൈ പൊലീസ് പ്രതിയെ പിടികൂടിയത്.

ഇത് പാകിസ്ഥാനിൽ നിന്ന് കടത്തിയതാണെന്ന് ആരോപിക്കപ്പെടുന്ന കള്ളനോട്ട് കണ്ടെടുക്കുന്നതിലേക്ക് നയിച്ചു. പിന്നീട് എൻഐഎ അന്വേഷണം ഏറ്റെടുത്തു. അപ്പീൽ നൽകിയയാൾ 2020 ഫെബ്രുവരിയിൽ ദുബായ് സന്ദർശിച്ചിരുന്നുവെന്നും അവിടെ നിന്നാണ് കള്ളപ്പണം ലഭിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു.

കേസിൽ രണ്ട് കൂട്ടുപ്രതികൾക്കും ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ഒരു ജാമ്യ ഉത്തരവ് നിലവിൽ സുപ്രീം കോടതിയുടെ മുമ്പാകെ വെല്ലുവിളിയായി നിൽക്കുകയാണെന്നും എന്നാൽ ജാമ്യത്തിന് സ്‌റ്റേ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. "ഒരു കുറ്റകൃത്യം എത്ര ഗുരുതരമായതാണെങ്കിലും, ഭരണഘടന പ്രകാരം പ്രതിക്ക് വേഗത്തിലുള്ള വിചാരണയ്ക്ക് അവകാശമുണ്ട്. ഈ കേസിൽ കോടതിയും പ്രോസിക്യൂഷൻ ഏജൻസിയും സ്വീകരിച്ച രീതി, വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഹനിക്കപ്പെട്ടുവെന്നും അതുവഴി ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘനമാണ് നടന്നതെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്,” എന്നും ബെഞ്ച് പറഞ്ഞു.

കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം തേടുന്നതിന് പകരം വേഗത്തിൽ വിചാരണ നടത്തണമെന്ന് കോടതി എൻഐഎയോട് ആവശ്യപ്പെട്ടു. ഹർജിക്കാരനെതിരെ വിചാരണ കോടതി ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും 80 സാക്ഷികളെ വിസ്‌തരിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചുവെന്നും, വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ ബെഞ്ച് വ്യക്തമാക്കി.

സബ്‌മിഷനുകൾ കേട്ടശേഷം, വിചാരണക്കോടതി നിശ്ചയിച്ച വ്യവസ്ഥകൾക്ക് വിധേയമായി ബെഞ്ച് ജാവേദ് ഗുലാം നബി ഷെയ്ഖിന് ജാമ്യം അനുവദിച്ചു. എന്നാൽ ജാമ്യ സമയത്ത് മുംബൈ വിടരുതെന്നും നിർദേശിച്ചു. പ്രതി 15 ദിവസം കൂടുമ്പോൾ എൻഐഎയുടെ ബോംബെ ഓഫീസിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

Also Read: നീറ്റ്: തീര്‍പ്പാക്കാത്ത ഹര്‍ജികള്‍ ഈ മാസം ഒന്നിച്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.