നൈനിറ്റാൾ (ഉത്തരാഖണ്ഡ്) : ഇന്ന് പ്രൈവറ്റ് സ്‌കൂളുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്നത് കാരണം സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികൾ ഇല്ലാത്ത സാഹചര്യമാണ്. മികച്ച വിദ്യഭ്യാസം ലഭിക്കണമെങ്കിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർന്ന് പഠിക്കണമെന്ന മിഥ്യാ ധാരണയിലാണ് ഇന്നത്തെ രക്ഷിതാക്കൾ.
ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ ആകെ ഉള്ളത് ഒരു വിദ്യാർഥിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന നിർമൽ ആര്യയാണ് ആ ഏക വിദ്യാർഥി. നിർമലിനെ പഠിപ്പിക്കാൻ വേണ്ടി രണ്ട് അധ്യാപികമാരും സ്‌കൂളിലുണ്ട്. വളരെ കൗതുകമായി തോന്നുമെങ്കിലും ഇന്നത്തെ കാലത്ത് ചർച്ചചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണിത്.
നിർമൽ ആര്യ 2024 മാർച്ച് 31-ന് ഒരു സെക്കൻഡറി സ്‌കൂളിൽ ചേരും. ഏക വിദ്യാർഥിയായ നിർമൽ ആര്യ ഇവിടെ നിന്ന് പഠിയിറങ്ങുന്നതോടെ സ്‌കൂളിൽ കുട്ടികളില്ലാതെയാവും. കുറച്ച് വർഷങ്ങളായി സ്‌കൂളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2019-2020 ൽ 15 വിദ്യാർഥികളുണ്ടായിരുന്നത്, 2020-2021 ൽ 14 ആയി കുറഞ്ഞു. പിന്നീട് 2022-2023 ൽ, വിദ്യാർഥികളുടെ എണ്ണം വെറും 4 ആയി കുറഞ്ഞു, 2024 ൽ ഒരു വിദ്യാർഥി മാത്രമേ ശേഷിക്കുന്നുള്ളൂ ആ വിദ്യാർഥികൂടെ പോയാൽ സ്‌കൂളിന്‍റെ പ്രവർത്തനം നിൽക്കും.
സർക്കർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ രക്ഷിതാക്കൾ ട്രാൻഫർ സർട്ടിഫിക്കറ്റ് വാങ്ങി സ്വകാര്യ സ്‌കൂളുകളിലേക്ക് പറഞ്ഞയക്കുന്നുവെന്ന് നിലവിൽ സ്‌കൂളിൽ പഠിപ്പിക്കുന്ന രണ്ട് അധ്യാപകരിൽ ഒരാളായ ഷബാന സിദ്ദിഖി പറഞ്ഞു. ദൂരസ്ഥലങ്ങളിൽ ജോലിച്ചെയ്യുന്ന രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളുകൾ മാറ്റി മാറ്റി കളിക്കുമ്പോൾ അവരെ ഇവിടേക്ക് അയക്കാൻ തങ്ങൾ പറയുന്നുണ്ടെങ്കിലും അത് അവർ മനസിലാക്കുന്നില്ല എന്നും അധ്യാപിക പറഞ്ഞു.
ഓരോ വർഷവും ശക്തി കുറയുന്നു, മാർച്ച് 31 ന് ശേഷം ഒരു കുട്ടിയെങ്കിലും വന്നില്ലെങ്കിൽ സ്‌കൂൾ അടച്ച്പൂട്ടിടേണ്ടിവരുമെന്ന് 12 വർഷമായി സ്‌കൂളിൽ പഠിപ്പിക്കുന്ന മറ്റൊരു അധ്യാപിക യശോദ റാവത്ത് പറഞ്ഞു. ഈ പ്രദേശത്ത് നിന്ന് നിരവധി ആളുകൾ നിരവധി തങ്ങളുടെ കുട്ടികളെ നൈനിറ്റാളിലെ സ്വകാര്യ സ്‌കൂളുകളിലേക്ക് അയയ്ക്കാനാണ് ഇഷ്‌ടപ്പെടുന്നത്.
ഗ്രാമപ്രദേശമായതിനാൽ ഇവിടെ തൊഴിലവസരങ്ങൾ കുറവാണ് എന്നതാണ് കാരണം ഈ മേഖലയിൽ നിന്ന് ആളുകൾ കുടിയേറുകയാണ്. തെരഞ്ഞെടുപ്പ് സമയത്തും, പൂജകൾക്കും വേണ്ടി മാത്രമാണ് ആളുകൾ സ്വന്തം ഗ്രാമത്തിലെത്തുന്നത് എന്ന് റാവത്ത് പറഞ്ഞു. ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി കുട്ടികളെ സർക്കാർ സ്‌കൂളിലേക്ക് പറഞ്ഞയക്കാൻ ശ്രമിച്ചതായും അധ്യാപകർ പറഞ്ഞു. സ്‌കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാണെങ്കിലും കുട്ടികളെ സ്വകാര്യ സ്‌കൂളിൽ അയക്കാനാണ് രക്ഷിതാക്കൾ ഇഷ്‌ടപ്പെടുന്നതെന്നും അവർ പറഞ്ഞു.