അമരാവതി (ആന്ധ്രാപ്രദേശ്) : ബപട്‌ല കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷണത്തിടെ വിഷവാതകം ശ്വസിച്ച് 24 വിദ്യാർഥികൾ ആശുപത്രിയിൽ. ആറിലും ഏഴിലും പഠിക്കുന്ന വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സയൻസ് ലാബിലെ പരീക്ഷണത്തിനിടെയിലാണ് വിഷവാതകം പുറത്ത് വന്നത്.
ടീച്ചർ പുറത്ത് പോയ സമയത്താണ് സംഭവം. പരീക്ഷണത്തിനിടെ വിദ്യാർഥികൾ ക്ലോറോക്വിൻ, ലെമൺ സോഡ എന്നിവയിൽ സോഡിയം കലർത്തിയപ്പോൾ വിഷവാതകം പുറത്തുവരികയായിരുന്നു. തുടർന്ന് ആറിലും ഏഴിലും പഠിക്കുന്ന 24 വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
സൂര്യ ലങ്ക സൈനിക ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം പിന്നീട് ബപട്‌ല ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റി. കുട്ടികൾ അപകട നില തരണം ചെയ്‌തുവെന്ന് ഡോക്‌ടർമാർ അറിയിച്ചു.
Also Read: ചെമ്മീന്‍ സംസ്‌കരണ പ്ലാന്‍റിലെ വിഷവാതകം ശ്വസിച്ചു; 15 തൊഴിലാളികള്‍ക്ക് ശ്വാസതടസം