ബല്ലിയ (ഉത്തർ പ്രദേശ്): പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച് കേൾവിശക്തി ഭാഗികമായി നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പിപ്രൗലി ബർഹഗോണിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയായ പ്രതീക് (14) നാണ് മർദ്ദനമേറ്റത്. സ്‌കൂളിലെ ഗണിതശാസ്‌ത്ര അധ്യാപകനായ രാഘവേന്ദ്രയാണ് മര്‍ദ്ദിച്ചത്.
മെയ് 13നാണ് കേസിനാസ്‌പദമായ സംഭവം. ക്ലാസിനിടെ തന്‍റെ മകൻ മറ്റൊരു വിദ്യാർഥിയോട് സംസാരിക്കുന്നത് കണ്ടതോടെയാണ് രാഘവേന്ദ്ര മകനെ മർദ്ദിച്ചെന്ന് പ്രതീകിൻ്റെ പിതാവ് പ്രവീൺ കുമാർ മധുകർ പരാതിയിൽ പറഞ്ഞു.
അധ്യാപകൻ പ്രതീകിൻ്റെ ചെവിക്ക് സമീപം പലതവണ അടിച്ചു. പരിക്ക് കാരണം മകൻ്റെ വലത് കർണപടലം പൊട്ടിയെന്നും കേൾവിക്ക് ബുദ്ധിമുട്ടുണ്ടെന്നും പ്രവീൺ കുമാർ പറഞ്ഞു. കുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസിയിലെ സെക്ഷൻ 323 (മനപ്പൂർപ്പം മുറിവേൽപ്പിക്കുക ), 325 (മനപ്പൂർപ്പം വേദനിപ്പിക്കുക) എന്നീ വകുപ്പുകൾ പ്രകാരം അധ്യാപകനെതിരെ കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Read More : 'ഹിന്ദു യുവാവിനെ ക്രൂരമായി മർദിച്ച് മുസ്‌ലിം മതവിഭാഗക്കാർ'; പ്രചരിക്കുന്നത് വ്യാജ വീഡിയോ, സത്യമെന്ത്?