ETV Bharat / bharat

ഉത്തര്‍പ്രദേശിലെ സ്‌കൂള്‍ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം - SCHOOL BUS OVERTURNED IN BARABANKI

ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ദുരന്തത്തിനിരയായത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍.

6 CHILDREN KILLED  BARABANKI DISTRICT OF UTTAR PRADESH  SCHOOL BUS OVERTURNS  LUKHNOW ZOO
Uttar Pradesh: Six Children Killed As School Bus Overturns In Barabanki
author img

By ETV Bharat Kerala Team

Published : Apr 2, 2024, 9:08 PM IST

ബാരാബങ്കി(ഉത്തര്‍പ്രദേശ്): സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ സലാല്‍പൂര്‍ മേഖലയിലായിരുന്നു സംഭവം. 25 കുട്ടികള്‍ക്ക് പരിക്കേറ്റു.

സൂറത്ഗഞ്ച് കോമ്പോസിറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ലഖ്‌നൗ മൃഗശാലയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ ജഗത് റാം കനോജിയ പറഞ്ഞു.

ബാരാബങ്കിയില്‍ നിന്ന് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്‌ടമായ ബസ് മറിയുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ തന്നെ പൊലീസും ബാരാബങ്കി ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടികളുടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് കൊടുക്കും. കുട്ടികളുടെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Also Read: പെരുമ്പാവൂരിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരു മരണം, അഞ്ച് പേർക്ക് പരിക്ക് - Perumbavoor Accident Death

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.