ETV Bharat / bharat

72 -ാം ദിവസം അർജുന്‍റെ ലോറി കണ്ടെത്തി; പുറത്തെടുത്ത ക്യാബിനുള്ളിൽ മൃതദേഹം - ARJUN LORRY FOUND - ARJUN LORRY FOUND

ലോറി കണ്ടെത്തിയത് ദുരന്തം നടന്ന് 72 -ാം ദിവസം. ഉടമ മനാഫ് ലോറി തിരിച്ചറിഞ്ഞു.

SHIRUR LANDSLIDE KARNATAKA  DEADBODY IN ARJUN LORRY CABIN  ARJUN RESCUE OPERATION  അർജുന്റെ ലോറി കണ്ടെത്തി
ARJUN LORRY FOUND FROM GANGAVALI RIVER (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 25, 2024, 3:17 PM IST

കോഴിക്കോട്: ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നും അർജുന്‍റെ ലോറി കണ്ടെത്തി. നേവി അടയാളപ്പെടുത്തിയ സിപി2 പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ക്യാബിനുള്ളില്‍ ഒരു മൃതദേഹവും കണ്ടെത്തി. മൃതദേഹം ഡ്രഡ്‌ജറിലേക്ക് മാറ്റി. പ്രദേശത്ത് കനത്ത ദുർഗന്ധമാണ്. ലോറി തന്‍റേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.

അർജുന്‍റെ ലോറി പുഴയില്‍ നിന്ന് ഉയർത്തുന്നു (ETV Bharat)

12 മീറ്റർ ആഴത്തിൽ നിന്നാണ് ലോറി പുറത്തെടുത്തതെന്ന് കാർവാർ എസ്‌പി എം നാരായണ ഇടിവി ഭാരതിനോട് പറഞ്ഞു. മൃതദേഹം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. ബന്ധുക്കളെ ഉടൻ ബോട്ട് മാർഗം ഡ്രഡ്‌ജറിലേക്ക് എത്തിക്കും. അവർ തരുന്ന സൂചനകൾ മൃതദേഹം അർജുന്‍റേതാണോ എന്നതിൽ വ്യക്തത വരുത്താൻ സഹായകരമാകുമെന്നും എസ്‌പി പറഞ്ഞു.

റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഇടിവി ഭാരതിനോട് (ETV Bharat)

രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് ഇവ പുറത്തെത്തിക്കുകയായിരുന്നു. അർജുന്‍റെ ലോറിയായ ഭാരത് ബെൻസിന്‍റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്‌ജിങ്ങിൽ കണ്ടെത്തി. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു. നേരത്തെ തെരച്ചിലിൽ അർജുന്‍റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു.

SHIRUR LANDSLIDE KARNATAKA  DEADBODY IN ARJUN LORRY CABIN  ARJUN RESCUE OPERATION  അർജുന്റെ ലോറി കണ്ടെത്തി
അർജുന്‍റെ ലോറി (ETV Bharat)

ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് 72 -ാം ദിവസം ലോറി കണ്ടെത്തിയത്. ജൂലൈ 16-ാം തീയതി രാവിലെ 8.30 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുന്നത്. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മുക്കം സ്വദേശിയായ അർജുന്‍റെ ലോറിയും അപകടത്തിൽപ്പെടുന്നത്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലഭിച്ച സൂചനകൾ അനുസരിച്ച് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും മറ്റും കാരണം ഇതിനിടക്ക് പല തവണ തെരച്ചിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ ലോറി കണ്ടെത്താനായിരിക്കുന്നത്.

Also Read:ജെൻസണിന്‍റെ ശ്രുതിയ്‌ക്ക് ഉടൻ വീടൊരുങ്ങും; ധനസഹായം കൈമാറി ബോബി ചെമ്മണ്ണൂര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.