ETV Bharat / bharat

രഥോത്‌സവം കാണാനെത്തിയ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു: ഏഴ് പേർ അറസ്‌റ്റിൽ - Tiruppur Gang Rape

പതിനേഴുകാരിയെ കൂട്ട കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ ഏഴുപേര്‍ അറസ്‌റ്റില്‍. പീഡനത്തിനിരയായത് രഥോത്സവത്തില്‍ പങ്കെടുക്കാന്‍ അമ്മയോടൊപ്പമെത്തിയ പെണ്‍കുട്ടി.

Minor girl Gang Rape  Veerakumaraswamy temple festival  Vellakovil Gang Rape  Tiruppur
Seven Arrested in Minor girl Gang Rape Case at TN
author img

By ETV Bharat Kerala Team

Published : Mar 13, 2024, 7:30 PM IST

തിരുപ്പൂർ: തിരുപ്പൂരില്‍ ക്ഷേത്രോത്‌സവത്തിനെത്തിയ പതിനേഴുകാരിയെ കൂട്ട കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തില്‍ ഏഴുപേര്‍ അറസ്‌റ്റില്‍. തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത വെള്ളക്കോവില്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പീഡനം നടന്നത്. മാര്‍ച്ച് ഒന്‍പതിന് കാങ്കേയത്തിനടുത്തുള്ള വീരകുമാരസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തില്‍ പങ്കെടുക്കാന്‍ അമ്മയോടൊപ്പമെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു ( Minor girl Gang Raped at Tiruppur).

മകളെ കാണാതായതോടെ അമ്മ സമീപ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തി. കണ്ടെത്താത്തതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും തെരച്ചിൽ ഊർജിതമാക്കുകയും ചെയ്‌തു. അതിനിടെ പിറ്റേന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി തന്നെ ചിലർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌തതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പെൺകുട്ടിയുടെ അമ്മ വെള്ളക്കോവിൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കുകയും ചെയ്‌തു. തുടര്‍ന്ന് തിങ്കളാഴ്‌ച വെള്ളക്കോവിൽ സ്വദേശികളായ രണ്ടു പേര്‍ അറസ്‌റ്റിലായി.

Also Read: ബിജെപി നേതാവിന്‍റെ മകളെ പീഡിപ്പിച്ചു, മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

പിടിയിലായ ഇരുവരെയും ചോദ്യം ചെയ്യ്‌തതില്‍ നിന്ന് ലഭിച്ച വിവരപ്രകാരം മറ്റ് പ്രതികളെയും സ്‌പെഷ്യൽ പോലീസ് ചൊവ്വാഴ്‌ച അറസ്‌റ്റ് ചെയ്‌തു.

കാങ്കേയം വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയ 7 പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട ഒരാളെക്കൂടി പൊലീസ് തിരയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.