ഛത്തീസ്‌ഗഡ്: നാരായണ്‍പൂരില്‍ സുരക്ഷ സേനയും നക്‌സലേറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. അബുജമ്‌ദ് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് (ഓഗസ്റ്റ് 29) രാവിലെ 8 മണിയോടെയാണ് സംഭവം.
മേഖലയിലെ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷ സേനയെ കണ്ട ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സേന തിരിച്ചടിച്ചു.
ഏറ്റുമുട്ടലില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് സേനയുടെ തെരച്ചില്‍ തുടരുകയാണെന്നും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജൂലൈയില്‍ ബീജാപൂരിലും സമാന ഏറ്റുമുട്ടലുണ്ടായിരുന്നു. സംഭവത്തില്‍ ഒരു നക്‌സലേറ്റ് കൊല്ലപ്പെട്ടു. തെലങ്കാന-ഛത്തീസ്‌ഗഡ് അതിർത്തിയിലെ സെമാൽഡോഡിയിലെ വന മേഖലയിലാണ് അന്ന് ഏറ്റുമുട്ടലുണ്ടായത്.