ETV Bharat / bharat

പാരിസ്ഥിതിക നിയമങ്ങളുടെ 'പല്ലു കൊഴിച്ചു'; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി, പിഴ ശിക്ഷ നടപ്പാക്കുന്നില്ലെന്നും നിരീക്ഷണം - SC ON STUBBLE BURNING

പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്‌ച സംഭവിക്കുന്നതില്‍ കുറ്റപ്പെടുത്തലുമായി സുപ്രീം കോടതി.

SC Pulls Up Centre  Penalty Provision Not Implemented  stubble burning in Punjab Haryana  CAQM Act
SC Pulls Up Centre For Making Environmental Laws 'Toothles (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 23, 2024, 6:58 PM IST

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച് സുപ്രീം കോടതി രംഗത്ത്. അന്തരീക്ഷ മലിനീകരണ നിയമപ്രകാരം വൈക്കോൽ കത്തിക്കുന്നതിനുള്ള പിഴ ശിക്ഷ നടപ്പാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ് ഒക, അഹ്‌സനുദ്ദീന്‍ അമനുള്ള, അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവരടങ്ങിയ ബെഞ്ചാണ്, നടപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ സൃഷ്‌ടിക്കാതെ വായുമലിനീകരണം നിയന്ത്രിക്കാനായി കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് ഇന്‍ നാഷണല്‍ ക്യാപിറ്റല്‍ റീജ്യണ്‍ ആന്‍ഡ് അഡ്ജോയിനിങ് ഏര്യാസ് ആക്‌ട് 2021 പാസാക്കിയെന്ന ആക്ഷേപം ഉയര്‍ത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിയമത്തില്‍ പറയുന്ന വൈക്കോൽ കത്തിക്കലിനുള്ള പിഴയീടാക്കല്‍ പത്ത് ദിവസത്തിനകം ഫലപ്രദമായി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി പറഞ്ഞു. ഇതിനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിക്കഴിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമം കര്‍ശനമായി നടപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

പഞ്ചാബിലെയും ഹരിയാനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇതിന് പുറമെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളോടും നടപടി കൈക്കൊള്ളാത്തതിന്‍റെ കാരണം ആരാഞ്ഞിട്ടുണ്ട്. നടപടി ക്രമങ്ങളെക്കുറിച്ച് നിയമത്തില്‍ പരാമര്‍ശിക്കാത്തിടത്തോളം ആരാണ് നിങ്ങളുടെ നോട്ടീസ് ഗൗരവമായി എടുക്കുക എന്ന് കോടതി ആരാഞ്ഞു.

ഉദ്യോഗസ്ഥരെ വെറുതെ വിടരുതെന്ന് കമ്മീഷന്‍ അധ്യക്ഷനോട് നിര്‍ദേശിക്കണം. അടിത്തട്ടില്‍ എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ക്കറിയാമെന്നും കോടതി പറഞ്ഞു. പഞ്ചാബിലെ അമൃത്സര്‍, ഫിറോസെപൂര്‍, പട്യാല, സംഗ്രൂര്‍, തരണ്‍ പോലുള്ള ജില്ലകളില്‍ വയ്‌ക്കോല്‍ കത്തിക്കുന്ന ആയിരത്തോളം സംഭവങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഭാട്ടി ചൂണ്ടിക്കാട്ടി.

നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാത്ത ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്കെതിരെ കോടതി ഈ മാസം പതിനാറിന് ആഞ്ഞടിച്ചിരുന്നു. വിശദീകരണം നല്‍കാന്‍ ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിക്കുകയും ചെയ്‌തു. എന്നാല്‍ ദേശീയ തലസ്ഥാനത്തെ മലിനീകരണം കുറയ്ക്കാന്‍ കൈക്കൊണ്ട നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കാത്ത പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളുടെ നടപടിയില്‍ പരമോന്നത കോടതി അതൃപ്‌തി രേഖപ്പെടുത്തി.

Also Read; ഭര്‍ത്താവിനെ 'ഹിജഡ' എന്ന് വിളിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനം ശരിവച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.