ETV Bharat / bharat

നീറ്റ് കേസുകൾ ഹൈക്കോടതികളിൽ നിന്ന് മാറ്റണമെന്ന എൻടിഎയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് - SC Issues Notices on NTAs Plea

വാദത്തിനിടെ, കോട്ടയിലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുകയാണെന്ന അഭിഭാഷകന്‍റെ വാദത്തെ ബെഞ്ച് മുഖവിലയ്ക്കെടുത്തില്ല. കോടതിയിൽ വൈകാരിക വാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ബെഞ്ച് അഭിഭാഷകനോട് ആവശ്യപ്പെട്ടു. വ്യവഹാരങ്ങളുടെ ബാഹുല്യം ഒഴിവാക്കുന്നതിനായി നീറ്റ്-യുജി വിഷയത്തിൽ വിവിധ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി നൽകിയ ഹർജിയിൽ സ്വകാര്യ കക്ഷികൾക്ക് സുപ്രീം കോടതി വെള്ളിയാഴ്‌ച നോട്ടീസ് അയച്ചു.

author img

By ETV Bharat Kerala Team

Published : Jun 14, 2024, 7:03 PM IST

TRANSFER OF CASES ON NEET UG ROW  എൻടിഎയുടെ ഹർജി  നീറ്റ് കേസുകൾ  സുപ്രീം കോടതി നോട്ടീസ്
സുപ്രീം കോടതി (ETV Bharat)

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സിബിഐ അന്വേഷിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനോടും നാഷണൽ ടെസ്‌റ്റിങ് ഏജൻസിയോടും (എൻടിഎ) സുപ്രീം കോടതി വെള്ളിയാഴ്‌ച പ്രതികരണം തേടി. വേനലവധിക്ക് ശേഷം സുപ്രീം കോടതി വീണ്ടും തുറക്കുന്ന ജൂലൈ എട്ടിന് തീർപ്പുകൽപ്പിക്കാത്ത മറ്റ് ഹർജികളുമായി പൊതുതാൽപര്യ ഹർജി പരിഗണിക്കുമെന്ന് ജസ്‌റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അറിയിച്ചു. പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും സംബന്ധിച്ച ആരോപണങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനോടും (സിബിഐ) ബീഹാർ സർക്കാരിനോടും രണ്ടാഴ്‌ചയ്ക്കകം പ്രതികരണം അറിയിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. രണ്ടാഴ്‌ചയ്ക്കകം മറുപടി നൽകണമെന്ന് എൻടിഎയോട് ആവശ്യപ്പെട്ട ബെഞ്ച് അടുത്ത വാദം കേൾക്കുന്നത് വരെ കേന്ദ്ര സർക്കാരിന് സമയം അനുവദിച്ചു.

വാദത്തിനിടെ, കോട്ടയിലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുകയാണെന്ന അഭിഭാഷകന്‍റെ വാദത്തെ ബെഞ്ച് മുഖവിലയ്ക്കെടുത്തില്ല. കോടതിയിൽ വൈകാരിക വാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ബെഞ്ച് അഭിഭാഷകനോട് ആവശ്യപ്പെട്ടു. പേപ്പർ ചോർച്ച വിഷയത്തിൽ സിബിഐ അന്വേഷണത്തിന് അഭിഭാഷകൻ സമ്മർദ്ദം ചെലുത്തി.

കോടതിയിൽ നിന്ന് എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് എൻടിഎയുടെ പ്രതികരണം ആവശ്യമാണെന്ന് ജസ്‌റ്റിസ് നാഥ് നിരീക്ഷിച്ചു. സിബിഐ അന്വേഷണത്തിന് ഇന്ന് തന്നെ ഉത്തരവിടണമെന്നാണോ താങ്കളുടെ ആവശ്യമെന്ന് ബെഞ്ച് അഭിഭാഷകനോട് ആരാഞ്ഞു.

ജൂലൈയിൽ കൗൺസിലിങ്ങ് ആരംഭിക്കുന്നതിന് മുമ്പ് എൻടിഎ ഓരോ ഉദ്യോഗാർത്ഥിയുമായി ബന്ധപ്പെട്ട് മുഴുവൻ പരീക്ഷയുടെയും വിശദാംശങ്ങൾ നൽകണമെന്ന് അഭിഭാഷകൻ വാദിച്ചു, വിഷയം ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ടതാണെന്ന് ഊന്നിപ്പറഞ്ഞു. അതിനെക്കുറിച്ച് ബോധവാന്മാരാണെന്നും എല്ലാ വാദങ്ങളും ജൂലൈ എട്ടിന് ഉന്നയിക്കുമെന്നും ബെഞ്ച് മറുപടി നൽകി. വസ്‌തുതകൾ മറച്ചുവെച്ചാണ് എൻടിഎ കോടതിയുടെ ഉത്തരവ് നേടിയതെന്ന് മറ്റൊരു അഭിഭാഷകൻ വാദിച്ചു. കൗൺസിലിങ്ങ് സ്‌റ്റേ ചെയ്യില്ലെന്ന് ആവർത്തിച്ച ബെഞ്ച്, എതിർപ്പുകൾ കോടതിയെ അറിയിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ചയും അഭിമാനകരമായ പരീക്ഷയിൽ ക്രമക്കേടും ഉണ്ടായതായി ആരോപണമുണ്ട്. ആരോപണങ്ങൾ പല നഗരങ്ങളിലും പ്രതിഷേധത്തിനും ഏഴ് ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കേസുകൾ ഫയൽ ചെയ്യുന്നതിനും കാരണമായി.

Also Read: നീറ്റ് പരീക്ഷ ക്രമക്കേട് : ഗ്രേസ് മാർക്കുകൾ ഒഴിവാക്കും, റീ-ടെസ്റ്റ് നടത്തുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.