ETV Bharat / bharat

മൊത്തം 22,217 ഇലക്‌ടറല്‍ ബോണ്ടുകള്‍,പണമാക്കിയത് 22,030 ; എസ്ബിഐ സുപ്രീം കോടതിയില്‍ - Electoral bond details

ഇലക്‌ടറൽ ബോണ്ട് വാങ്ങിയ ആളുടെ പേരുവിവരങ്ങള്‍, തീയതി, ബോണ്ടുകളുടെ മൂല്യം തുടങ്ങിയ വിവരങ്ങളാണ് എസ്‌ബിഐ ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ചത്.

electoral bond  Electoral bond details  Electoral bond SBI  Supreme court electoral bond
SBI submits affidavit on details of electoral bond to SC
author img

By ETV Bharat Kerala Team

Published : Mar 13, 2024, 4:02 PM IST

ന്യൂഡൽഹി : 2019 ഏപ്രിൽ 1 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 15 വരെ 22,217 ഇലക്‌ടറൽ ബോണ്ടുകൾ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വാങ്ങിയെന്ന് എസ്ബിഐ സുപ്രീം കോടതിയില്‍. ഇതിൽ 22,030 എണ്ണം പണമാക്കിയതായും എസ്‌ബിഐ അറിയിച്ചു. മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചതായി എസ്ബിഐ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

ഇലക്‌ടറൽ ബോണ്ട് വാങ്ങിയ തീയതി, വാങ്ങിയ ആളുടെ പേരുവിവരങ്ങള്‍, ബോണ്ടുകളുടെ മൂല്യം എന്നിവ സമര്‍പ്പിച്ചെവന്ന് എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാര സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2019 ഏപ്രിൽ 1 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ 22,217 ബോണ്ടുകളാണ് വാങ്ങിയിരിക്കുന്നത്. 2019 ഏപ്രിൽ 1 മുതൽ 2019 ഏപ്രിൽ 11 വരെ 3,346 ഇലക്‌ടറൽ ബോണ്ടുകളുടെ ഇടപാട് നടന്നു.

2019 ഏപ്രിൽ 12 മുതൽ ഈ വർഷം ഫെബ്രുവരി 15 വരെ മൊത്തം 18,871 ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങുകയും 20,421 റിഡീം ചെയ്യുകയും ചെയ്‌തു. എസ്ബിഐ ഇലക്ഷന്‍ കമ്മീഷന് അയച്ച രേഖയ്‌ക്ക് തെളിവായി കത്തിന്‍റെ കോപ്പിയും സത്യവാങ്മൂലത്തിന്‍റെ കൂടെ സമര്‍പ്പിച്ചിട്ടുണ്ട്. ഇലക്‌ടറല്‍ ബോണ്ട് എന്‍ക്യാഷ് ചെയ്യേണ്ട നിയമപ്രകാരമുള്ള കാലയളവ് 15 ദിവസമാണ്. ഈ കാലയളവില്‍ രാഷ്‌ട്രീയ പാർട്ടികള്‍ എൻക്യാഷ് ചെയ്യാത്ത ഇലക്‌ടറൽ ബോണ്ടുകളുടെ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയെന്നും എസ്ബിഐ ഇലക്ഷന്‍ കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.

ഇലക്‌ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്ന എസ്ബിഐയുടെ ഹർജി മാർച്ച് 11 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളുകയായിരുന്നു. മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്‌തു. എസ്‌ബിഐ സമര്‍പ്പിച്ച രേഖകള്‍ മാർച്ച് 15 ന് വൈകുന്നേരം 5 മണിക്കുള്ളില്‍ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും കോടതി ഇലക്ഷന്‍ കമ്മീഷനോട് നിർദ്ദേശിച്ചു. ഫെബ്രുവരി 15 ന് ആണ് ഭരണഘടനാ ബെഞ്ച് കേന്ദ്രത്തിന്‍റെ ഇലക്‌ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ട് സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

2019 ഏപ്രിൽ 12 മുതൽ ഇതുവരെയുള്ള ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ മാർച്ച്-6 ന് ഉള്ളില്‍ സമർപ്പിക്കാനാണ് എസ്ബിഐയോട് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇലക്‌ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്ന് എസ്‌ബിഐ തന്നെ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ടെന്ന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള എസ്ബിഐയുടെ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി നിരീക്ഷിച്ചു.

Also Read : സംസ്ഥാനങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാകുമോ ? ; വിശദമായി അറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.