ETV Bharat / bharat

'കേന്ദ്ര ബജറ്റില്‍ പ്രതിഫലിച്ചത് വികസിത് ഭാരത് കാഴ്‌ചപ്പാട്, ഇത് തികച്ചും സാധ്യമാകും':സര്‍ബാനന്ദ് സോനോവാള്‍ - Union Minister Sarbananda Sonowal - UNION MINISTER SARBANANDA SONOWAL

ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ ലക്ഷ്യമിട്ടുളള ബജറ്റെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാള്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിരിക്കുന്നുവെന്നും സോനോവാള്‍. 2047ഓടെ വികസിത ഇന്ത്യയെന്നത് സാധ്യമാകുമെന്നും മന്ത്രി.

BUDGET 2024  PM Viksit Bharat  കേന്ദ്ര ബജറ്റ് 2024  ബജറ്റ് സര്‍ബാനന്ദ് സോനോവാള്‍
SARBANANDA SONOWAL (ETV Bharat)
author img

By ANI

Published : Jul 27, 2024, 7:51 PM IST

ഷില്ലോങ്: 2047ഓടെ വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാടാണ് ഇത്തവണത്തെ ബജറ്റില്‍ പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍. അടുത്ത 25 വര്‍ഷം കൊണ്ട് ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കുക എന്നതാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന വിഷയത്തില്‍ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സര്‍ബാനന്ദ് സോനോവാള്‍.

2047ലേക്കുള്ള ഇന്ത്യ എന്ന കാഴ്‌ചപ്പാടോടെ പ്രധാനമന്ത്രി എന്തെല്ലാമാണ് ഈ ബജറ്റില്‍ ചെയ്‌തിരിക്കുന്നതെന്ന് നമുക്ക് കാണാനാകും. രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും വേണ്ടിയാണ് അദ്ദേഹം ഇതിന് രൂപം നല്‍കിയിരിക്കുന്നത്. കാല്‍ നൂറ്റാണ്ട് കൊണ്ട് ഇന്ത്യയെ സ്വയംപര്യാപ്‌ത രാജ്യമാക്കുക (ആത്മനിര്‍ഭര്‍ ഭാരത്) എന്നതാണ് ലക്ഷ്യം.

ഇത് പ്രായോഗികമായി തികച്ചും സാധ്യമാണ്. ലോകത്ത് 11ാമത് ആയിരുന്ന നമ്മുടെ സമ്പദ്ഘടന പത്ത് വര്‍ഷം കൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരില്‍ ഇത് ഉണ്ടാക്കിയിട്ടുള്ള ആത്മവിശ്വാസം ചെറുതല്ല. ഇന്ത്യന്‍ സമൂഹത്തിന്‍റെ കഴിവും ശക്തിയും ആത്മാര്‍പ്പണവും പ്രതിബദ്ധതയുമെല്ലാം ഇത് ഉയര്‍ത്തിക്കാട്ടുന്നു.

ഇന്ത്യ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ്. ലോകബാങ്കും രാജ്യാന്തര നാണ്യനിധിയുമടക്കമുള്ള ലോക സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തലാണിത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ലോകത്തെ ആദ്യ മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നാകുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച ധനമന്ത്രി നിര്‍മല സീതാരാമനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അതിവേഗ വളര്‍ച്ചയ്ക്കുള്ള പരിസ്ഥിതി സൃഷ്‌ടിക്കലാണ് നിര്‍മല സീതാരാമന്‍റെ പ്രഖ്യാപനങ്ങളിലുള്ളത്. അഞ്ച് വര്‍ഷം കൊണ്ട് ആദ്യ മൂന്ന് സമ്പദ്ഘടനയില്‍ ഇടം പിടിക്കലും 2047ഓടെ വികസിത രാജ്യമാകലും എന്ന ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനങ്ങളാണിവ.

വടക്ക് കിഴക്കന്‍ മേഖലയ്ക്ക് ബജറ്റില്‍ നല്‍കിയ പ്രത്യേക പരിഗണനയും സോനോവാള്‍ എടുത്തുക്കാട്ടി. വടക്ക് കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് വേണ്ടി 5.2ലക്ഷം കോടി രൂപ ചെലവിട്ട് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യവും കരുതലും പിന്തുണയും നയങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ടാണിത് സാധ്യമായത്. രാജ്യത്തിന്‍റെ വടക്ക് കിഴക്കന്‍ മേഖല ഇപ്പോള്‍ വിദ്യാഭ്യാസത്തിന്‍റെയും വിനോദ സഞ്ചാരത്തിന്‍റെയും നിക്ഷേപത്തിന്‍റെയും കേന്ദ്രമായി മാറിയിരിക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ജൂലൈ 23) ധനമന്ത്രി നിര്‍മല സീതാരാമന്‍ മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. തുടര്‍ച്ചയായ തന്‍റെ ഏഴാം ബജറ്റില്‍ ഇവര്‍ 9 സുപ്രധാന വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തി കൂടുതല്‍ അവസരങ്ങള്‍ ഇതിലൂടെ സൃഷ്‌ടിക്കാനും ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടു.

Also Read: 'താന്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി'; നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമത ബാനര്‍ജി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.