ലഖ്‌നൗ: വാരണാസിയില്‍ നിന്നും ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോയ സബര്‍മതി എക്‌സ്പ്രസ് (19168) പാളം തെറ്റി. ട്രെയിന്‍റെ 20 കോച്ചുകളാണ് പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ കാൻപൂരില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.
#WATCH | Kanpur, Uttar Pradesh | ADM city, Rakesh Verma reaches the site where Sabarmati Express derailed. pic.twitter.com/nPY3xSs9QL
— ANI (@ANI) August 17, 2024
ആളപായമില്ലെങ്കിലും മേഖലയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. റെയില്‍പാളത്തിലുണ്ടായിരുന്ന വലിയ വസ്‌തുവില്‍ തട്ടിയാണ് ട്രെയിൻ പാളം തെറ്റിയതെന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍റെ 20ഓളം കോച്ചുകള്‍ പാളം തെറ്റിയതില്‍ അട്ടിമറിയുണ്ടെന്നാണ് സംശയത്തിലാണ് റെയില്‍വേ. സംഭവത്തില്‍ ഐബി, യുപി പൊലീസ്, റെയില്‍വേ എന്നിവര്‍ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
#WATCH | Kanpur, Uttar Pradesh: Sabarmati Express (Varanasi to Ahmedabad) derailed near Kanpur at 02:35 am today. The engine hit an object placed on the track and derailed. Sharp hit marks are observed. Evidence is protected, which was found near the 16th coach from the loco. As… pic.twitter.com/VaSFhweRL8
— ANI (@ANI) August 17, 2024
റോഡ് മാര്‍ഗം യാത്രക്കാരെ കാൻപൂരില്‍ എത്തിക്കാനാണ് നീക്കം. കാൻപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്രക്കാര്‍ക്കായി മറ്റൊരു ട്രെയിൻ ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കി. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പാതയിലൂടെയുള്ള ഏഴ് ട്രെയിനുകള്‍ പൂര്‍ണമായി റദ്ധാക്കിയതായും മൂന്നെണ്ണം വഴി തിരിച്ചുവിട്ടതായും റെയില്‍വേ വ്യക്തമാക്കി.
Also Read : കേരളത്തിലേക്കുളള ട്രെയിന്‍ റൂട്ടുകളില്‍ താത്‌കാലിക മാറ്റം; ഈ ട്രെയിനുകൾ വഴിതിരിച്ചുവിടും