ETV Bharat / bharat

'10 വര്‍ഷം മുമ്പ് ശാന്തമായിരുന്ന മണിപ്പൂര്‍ കത്തുന്നു'; തെരഞ്ഞെടുപ്പ് ചര്‍ച്ച നിര്‍ത്തി സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോഹന്‍ ഭഗവത് - Mohan Bhagwat On Manipur Conflict

മണിപ്പൂരിലെ നിലവിലെ ആക്രമണങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്‌എസ്‌ നേതാവ് മോഹന്‍ ഭഗവത്. സമാധാനത്തിനായി മണിപ്പൂര്‍ ജനത കാത്തിരിക്കുകയാണെന്നും അദ്ദേഹം. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് എല്ലാവരും മണിപ്പൂരിലേക്ക് ശ്രദ്ധ പതിപ്പിക്കണമെന്ന് മോഹന്‍ ഭഗവത്.

MOHAN BHAGWAT ABOUT MANIPUR  MANIPUR CONFLICT UPDATES  മണിപ്പൂര്‍ കലാപം  മണിപ്പൂരിനെ കുറിച്ച് മോഹന്‍ ഭഗവത്
RSS Chief Mohan Bhagwat (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 4:28 PM IST

നാഗ്‌പൂര്‍: മണിപ്പൂരില്‍ എത്രയും വേഗത്തില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ (RSS) മേധാവി മോഹന്‍ ഭഗവത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് എല്ലാവരും മണിപ്പൂരിലേക്ക് ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രേഷിംബാഗില്‍ സംഘടിപ്പിച്ച 'കാര്യകർത്താ വികാസ് വർഗ്- ദ്വിതീയ' സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

രാജ്യത്തെ മുഴുവന്‍ സമുദായങ്ങളും തമ്മില്‍ ഐക്യമുണ്ടാകണം. ജനങ്ങളെ തമ്മില്‍ വേര്‍തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ ആവശ്യകതയും ഭഗവത് ഊന്നി പറഞ്ഞു.

10 വര്‍ഷം മുമ്പ് മണിപ്പൂര്‍ ശാന്തമായിരുന്നു: സംസ്ഥാനത്ത് 10 വര്‍ഷം മുമ്പ് സമാധാനപരമായ അന്തരീക്ഷമായിരുന്നു. എന്നാല്‍ പിന്നീട് സമാധാനാന്തരീക്ഷം നഷ്‌ടപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി സമാധാനത്തിനായി കാത്തിരിക്കുകയാണ് മണിപ്പൂരെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ നിലവിലെ സാഹചര്യം മുന്‍ഗണനയോടെ പരിഗണിക്കേണ്ടതുണ്ട്. മണിപ്പൂര്‍ ഇപ്പോള്‍ കത്തുകയാണ്. അവിടുത്തെ ജനങ്ങള്‍ അതിന്‍റെ കടുത്ത ചൂടിനെ അഭിമുഖീകരിക്കുകയാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ്‌ മാസത്തിലാണ് മണിപ്പൂരില്‍ മെയ്‌തേയ്‌, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗങ്ങളുടെ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും 200 ലധികം പേര്‍ കൊല്ലപ്പെട്ടു. അതേസമയം വീടുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അഗ്നിക്കിരയായി. ഇതോടെ നിരവധി പേര്‍ സ്വന്തം നാടും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്‌തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിരിബാമില്‍ ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

'നോ കൈസേ ഹുവാ, ക്യാ ഹുവാ': ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയവും സര്‍ക്കാര്‍ രൂപീകരണവും സംബന്ധിച്ച് എന്ത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും ഭഗവത് പറഞ്ഞു. ഇത്തരം ചര്‍ച്ചകളിലൊന്നും ആര്‍എസ്‌എസ് ഇടപെടാറില്ല. വോട്ടിന്‍റെ ആവശ്യകതയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുക മാത്രമാണ് സംഘടന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള യോജിപ്പിന്‍റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇരുപക്ഷവും ഒന്നിച്ച് നിന്നാല്‍ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാകും. വോട്ടെടുപ്പ് എന്നാല്‍ ഭൂരിപക്ഷം നേടാനുള്ളതാണ്. ഇതൊരു മത്സരമാണ്. മറിച്ച് യുദ്ധമല്ലെന്നും ഭഗവത് ചൂണ്ടിക്കാട്ടി.

ഒരു തെരഞ്ഞെടുപ്പില്‍ എപ്പോഴും രണ്ട് പക്ഷങ്ങളുണ്ടാകും. എന്നാല്‍ വിജയിക്കാന്‍ കള്ളം പറയാതിരിക്കാനുള്ള മാന്യതയാണുണ്ടാകേണ്ടത്. ഇന്ത്യൻ സമൂഹം വൈവിധ്യമാർന്നതാണ്. എല്ലാവരും ഐക്യത്തോടെ മുന്നോട്ട് പോകണം. മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആരാധന രീതികളെയും ബഹുമാനിക്കണം.

അനീതികള്‍ കാരണമാണ് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുന്നത്. എല്ലാ മതവിശ്വാസികളും പരസ്‌പരം സഹോദരങ്ങളെപ്പോലെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഈ രാഷ്‌ട്രം നമ്മുടേതാണെന്നും ഈ മണ്ണില്‍ ജനിച്ചവരെല്ലാം നമ്മുടേതാണെന്നും വിശ്വസിച്ച് എല്ലാവരും മുന്നോട്ട് പോകണം.

സമൂഹത്തില്‍ ഐക്യം നിലനിര്‍ത്താനായി എല്ലാവരും പ്രവര്‍ത്തിക്കണം. ജാതീയത പൂര്‍ണമായും ഇല്ലാതാക്കണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

Also Read: മണിപ്പൂരില്‍ സമാധാനം വേണം, നടപടിയെടുക്കേണ്ടത് നിയമലംഘകര്‍ക്കെതിരെ: വസ്‌തുത അന്വേഷണ സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.