ETV Bharat / bharat

തുംഗ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു - Children drown in Tunga river

author img

By ETV Bharat Kerala Team

Published : Apr 2, 2024, 3:34 PM IST

പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് പുഴയില്‍ മുങ്ങി മരിച്ചത്.

RIVER DEATH  TUNGA RIVER  SHIMOGA KARNATAKA  BOYS DROWNED IN THE RIVER
Tirthahalli: Three boys who went swimming in Tunga River got drowned

ഷിമോഗ: തുംഗ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. തീർത്ഥഹള്ളി ടൗൺ സ്വദേശികളായ റഫാൻ, ഇയാൻ, സമ്മദ് എന്നിവരാണ് മരിച്ചത്. തീർത്ഥഹള്ളിയിലെ രാമ മണ്ഡപത്തിന് സമീപം പുഴയിൽ നീന്താൻ പോയതായിരുന്നു കുട്ടികള്‍. പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.

തിങ്കളാഴ്‌ച (01-04-2024) വൈകീട്ടോടെ ആയിരുന്നു സംഭവം. റംസാൻ വ്രതം അവസാനിപ്പിച്ച ശേഷം മൂന്ന് കുട്ടികളും പുഴയിൽ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കാല്‍തെറ്റി വീണതോ, ഒഴുക്കില്‍പെട്ടതോ ആകാം മുങ്ങിമരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിവരം അറിഞ്ഞയുടൻ തീർത്ഥഹള്ളി പൊലീസും, അഗ്നിശമന സേനയും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് കുട്ടികളുടെ മൃതദേഹങ്ങൾ പുഴയില്‍ നിന്നും കണ്ടെത്തിയത്.

എസ്എസ്എൽസി വിദ്യാർഥികളാണ് മരിച്ച റഫാൻ, ഇയാൻ, സമ്മദ് എന്നിവര്‍. കുട്ടികളുടെ മൃതദേഹം കണ്ടയുടനെ രക്ഷിതാക്കൾ നിലവിളിച്ചു. സംഭവത്തിൽ തീർത്ഥഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.

ALSO READ: പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു - Youth Drowned In Idukki

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.