ETV Bharat / bharat

ആര്‍ജി കര്‍ ബലാത്സംഗ കൊല; ജൂനിയര്‍ ഡോക്‌ടര്‍മാര്‍ക്കുവേണ്ടി ഇന്ദിര ജയ്‌സിങ് സുപ്രീം കോടതിയിലേക്ക് - RG Kar Case Latest - RG KAR CASE LATEST

ഇന്ദിര ജയ്‌സിങ്ങിന്‍റെ ഇടപെടല്‍ നിര്‍ണായകമെന്ന് വിലയിരുത്തല്‍. സീനിയര്‍ ഡോക്‌ടര്‍മാര്‍ക്ക് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍

RG KAR RAPE AND MURDER CASE  JUNIOR DOCTOR MURDER KOLKATA  LAWYER INDIRA JAISING  ആര്‍ജി കര്‍ കൊലപാതകം
Indira Jaising (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 16, 2024, 9:12 AM IST

കൊല്‍ക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിത ജൂനിയര്‍ ഡോക്‌ടര്‍ ബലാത്സംഗം ചെയ്യപ്പെട്ട് മൃഗീയമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന സംസ്ഥാനത്തെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാന്‍ പ്രശസ്‌ത അഭിഭാഷക ഇന്ദിര ജയ്‌സിങ്. ജൂനിയര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ വെസ്റ്റ് ബെംഗാള്‍ ജൂനിയര്‍ ഡോക്‌ടേഴ്‌സ് ഫോറത്തിന് (WBJDF) വേണ്ടിയാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ ഇന്ദിര ജയ്‌സിങ് ഹാജരാകുന്നത്. നേരത്തെ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷക ഗീത ലൂത്രയായിരുന്നു ജൂനിയര്‍ ഡോക്‌ടര്‍മാര്‍ക്ക് വേണ്ടി ഹാജരായത്.

കോടതിയില്‍ ഹാജരാകാന്‍ ഇന്ദിര ഗീതയുടെ അനുവാദം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ജൂനിയര്‍ ഡോക്‌ടര്‍മാരെ പിന്തുണയ്‌ക്കുന്ന സീനിയര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ വെസ്റ്റ് ബംഗാള്‍ ജോയിന്‍റ് പ്ലാറ്റ്‌ഫോം ഓഫ് ഡോക്‌ടേഴ്‌സിനായി മുതിര്‍ന്ന അഭിഭാഷകന്‍ കരുണ നന്തി, സബ്യസാജി ചതോപാധ്യായ എന്നിവര്‍ ഹാജരാകും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ജൂനിയര്‍ ഡോക്‌ടര്‍മാരും തമ്മിലുള്ള ആശയസംഘട്ടനങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ദിര ജയ്‌സിങ്ങിന്‍റെ വാദം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസമാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വനിത ഡോക്‌ടര്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടത്.

Also Read: കൊല്‍ക്കത്ത ബലാത്സംഗക്കൊല; മുൻ ആർജി കർ പ്രിൻസിപ്പൽ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെ കോടതിയിൽ ഹാജരാക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.