ETV Bharat / bharat

രഞ്ജിത് സിങ് വധക്കേസ്: ഗുർമീത് റാം റഹീം കുറ്റവിമുക്തന്‍ - HC acquits Ram Rahim in murder case

author img

By ETV Bharat Kerala Team

Published : May 28, 2024, 3:37 PM IST

രഞ്ജിത് സിങ് വധക്കേസിൽ ഗുർമീത് റാം റഹീമിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2021-ല്‍ പ്രത്യേക സിബിഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിലാണ് ഇപ്പോള്‍ കുറ്റവിമുക്തനാക്കി വിധി വന്നിരിക്കുന്നത്.

RANJIT SINGH IN MURDER CASE  Dera Sacha Sauda chief Ram Rahim  രഞ്ജിത് സിങ് വധക്കേസ്  ദേരാ സച്ചാ സൗദ ഗുർമീത് റാം റഹീം
രഞ്ജിത് സിങ്, ഗുർമീത് റാം റഹീം (ETV Bharat)

ചണ്ഡീഗഡ്: രഞ്ജിത് സിങ് വധക്കേസിൽ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം കുറ്റക്കാരനല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 2021-ല്‍ പ്രത്യേക സിബിഐ കോടതി റാം റഹീമിനെ കുറ്റക്കാരനാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഇയാള്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

കൂടാതെ, സാധ്വികളെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലും മറ്റ് നിരവധി കേസുകളിലും പഞ്ചാബ് ഹരിയാന ഹൈക്കോടതി ശിക്ഷയില്‍ ഇളവ് നല്‍കിയിട്ടുണ്ട്.

രഞ്ജിത് സിങ് കൊലപാതകം: 2002-ല്‍ റാം റഹീമിൻ്റെ അനുയായിയായ രഞ്ജിത് സിങിനെ നാല് പേര്‍ ചേര്‍ന്ന് വെടിവച്ച് കൊല്ലുകയായിരുന്നു. രഞ്ജിത്തിനെ കൊലപ്പെടുത്തിയ അതേസമയം മറ്റൊരു ക്യാമ്പ് മാനേജരും കൊല്ലപ്പെട്ടിരുന്നു. കേസിൽ രണ്ട് അക്രമികളെ ഇതുവരെ പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ കേസില്‍ റാം റഹീം കുറ്റക്കാരനാണെന്നു പ്രത്യേക സിബിഐ കോടതി 2021-ല്‍ വിധിച്ചിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ച കത്ത്: റാം റഹീമിന്‍റെ ക്യാമ്പിലെ ശിഷ്യരായ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമം തുറന്നുകാട്ടുന്ന ഒരു അജ്ഞാത കത്ത് പുറത്തുവന്നിരുന്നു. ഇതിന് പിന്നിൽ രഞ്ജിത് സിങ് ആണെന്ന് സംശയിക്കുകയും അദ്ദേഹത്തെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സിബിഐ പറയുന്നത്.

റാം റഹീം കുറ്റവിമുക്തന്‍: റാം റഹീം തന്‍റെ തന്നെ രണ്ട് വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്‌ത കേസിൽ 20 വർഷം തടവ് അനുഭവിച്ച് വരുകയാണ്. ഒരു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും മാനേജർ രഞ്ജിത് സിങിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രഞ്ജിത് സിങ് കൊലപാതക കേസിൽ റാം റഹീം കുറ്റക്കാരനല്ലെന്ന് വിധിച്ചിരിക്കുകയാണ്.

ALSO READ: ഓര്‍ഡര്‍ നല്‍കിയാല്‍ ഡോര്‍ ഡെലിവറി, ഏതു മോഡലും റെഡി; സോഷ്യല്‍ മീഡിയ വഴി ആയുധ വിൽപന സജീവം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.