ETV Bharat / bharat

സ്‌ഫോടനം നടന്ന് ഒരാഴ്‌ച പിന്നിട്ടു, രാമേശ്വരം കഫേ വീണ്ടും തുറന്നു - Rameshwaram Cafe Reopens

സ്‌ഫോടനം നടന്ന് ഒരാഴ്‌ചയ്‌ക്ക് ശേഷം രാമേശ്വരം കഫേ വീണ്ടും തുറന്നു. കനത്ത സുരക്ഷ നടപടികൾ ഏർപ്പെടുത്തിയെന്ന് കഫേ ഉടമ രാഘവേന്ദ്ര റാവു പറഞ്ഞു.

Rameshwaram Cafe  Cafe Reopens Week After Explosion  ബെംഗളൂരു സ്‌ഫോടനം  രാമേശ്വരം കഫേ വീണ്ടും തുറന്നു
Rameshwaram Cafe Reopens Week After Explosion
author img

By ETV Bharat Kerala Team

Published : Mar 9, 2024, 12:50 PM IST

ബെംഗളൂരു (കർണാടക) : മാർച്ച് 1 ന് സ്‌ഫോടനം നടന്ന ബെംഗളൂരുവിലെ രാമേശ്വരം കഫേ ശനിയാഴ്‌ച (09-03-2024) രാവിലെ പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു (Rameshwaram Cafe Reopens Week After Explosion). തുറക്കുന്നതിന് മുന്നോടിയായി കർശന സുരക്ഷ നടപടികൾ ഏർപ്പെടുത്തിയതായി കഫേ ഉടമ രാഘവേന്ദ്ര റാവു ഉറപ്പ് നൽകി.

മാർച്ച് 1 ന് ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലുള്ള കഫേയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. അതിന് ശേഷം കുറച്ച് ദിവസത്തേക്ക് കഫേ അടച്ചിടുകയായിരുന്നു.

കഫേ തുറക്കുമ്പോൾ, അതിന്‍റെ സഹസ്ഥാപകൻ രാഘവേന്ദ്ര റാവുവും എല്ലാ ജീവനക്കാരും കർശനമായ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കിയിരുന്നു. ദേശീയ ഗാനം ആലപിച്ചാണ് കഫേ പ്രവർത്തനം ആരംഭിച്ചത്.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ സുരക്ഷ മുൻകരുതലുകളും ഞങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് രാഘവേന്ദ്ര റാവു പറഞ്ഞു. ഞങ്ങളുടെ സുരക്ഷ ടീമിനെ ഞങ്ങൾ ശക്തിപ്പെടുത്തുകയാണ്, കൂടാതെ ഞങ്ങളുടെ സുരക്ഷ ഗാർഡുകളെ പരിശീലിപ്പിക്കാൻ വിമുക്തഭടന്മാരുടെ ഒരു പാനൽ ശ്രമിക്കുന്നുണ്ട്,"എന്നും രാഘവേന്ദ്ര റാവു കൂട്ടിച്ചേർത്തു.

"ഞങ്ങൾ എല്ലാ സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും അധികാരികൾക്ക് നൽകിയിട്ടുണ്ട് എന്ന് രാഘവേന്ദ്ര റാവു പറഞ്ഞു. ഞങ്ങൾ അവരുമായി സഹകരിക്കുന്നു. കഫേ ഇത്രയും പെട്ടെന്ന് വീണ്ടും തുറക്കാൻ ഞങ്ങളെ സഹായിച്ചതിന് സർക്കാരിനോട് ഞങ്ങൾ വളരെ നന്ദിയുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഐഎ കുറ്റവാളിയെ ഉടൻ തന്നെ ഞങ്ങളുടെ മുന്നിൽ കൊണ്ടുവരുമെന്ന് രാഘവേന്ദ്ര റാവു സൂചിപ്പിച്ചു. കഫേ വീണ്ടും തുറക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ സിസിടിവികൾ ഇവിടെ സ്ഥാപിക്കണമെന്നും, പരിസരം നിരീക്ഷിക്കാൻ ഞങ്ങൾ ഒരാളെ നിയമിക്കും, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിവരം നൽകുന്നവരുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തില്ല എന്ന് ഏജൻസി പറഞ്ഞു.

ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ പ്രശസ്‌തമായ ഭക്ഷണശാലയായ രാമേശ്വരം കഫേയിൽ ബാഗ് സൂക്ഷിക്കുമ്പോൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പതിഞ്ഞ ബോംബറിന്‍റെ ചിത്രവും ഏജൻസി പുറത്തുവിട്ടു. എൻഐഎ പുറത്തുവിട്ട ചിത്രത്തിൽ തൊപ്പിയും കറുത്ത പാന്‍റും കറുത്ത ഷൂസും ധരിച്ച വ്യക്തിയാണ് ബോംബെറിഞ്ഞത്. ബോംബറിന്‍റെ അറസ്‌റ്റിലേക്ക് നയിക്കുന്ന ഏത് വിവരത്തിനും പ്രതിഫലം നൽകുമെന്നും എൻഐഎ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) കേസിന്‍റെ അന്വേഷണം തീവ്രവാദ വിരുദ്ധ ഏജൻസിക്ക് കൈമാറി മൂന്ന് ദിവസത്തിന് ശേഷമാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. സ്ഫോടനം നടന്ന സ്ഥലം എൻഐഎ സംഘം സന്ദർശിച്ചതിനെ തുടർന്ന് മാർച്ച് മൂന്നിന് കേസ് എൻഐഎയ്ക്ക് കൈമാറി.

നേരത്തെ, കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ടിന്‍റെ നിയമപ്രകാരം ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു.

മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സ്‌ഫോടനം നടന്നത്. കഫേയ്ക്കുള്ളിൽ ഒരു ബാഗ് സൂക്ഷിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ട് ബോംബർ എന്ന് സംശയിക്കുന്ന ഒരാളെയും പൊലീസ് കണ്ടെത്തി. സ്‌ഫോടനം നടത്താൻ ടൈമർ ഘടിപ്പിച്ച ഐഇഡി ഉപകരണമാണ് ഉപയോഗിച്ചതെന്നാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്.

ALSO READ : കർണാടകയിലെ സ്ഫോടനം; ഒമ്പത് പേർക്ക് പരിക്ക്, തീ അണയ്ക്കാനുള്ള ശ്രമം തുടർന്ന് ഫയർഫോഴ്‌സ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.