ETV Bharat / bharat

അധ്യാത്മ രാമായണം പതിനാറാം ദിവസം; വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും - Ramayanam Day 16

തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.

RAMAYANAM DAY 16  അധ്യാത്മ രാമായണം  THE KILLING OF BALI  TEACHING TO THARA
Ramayanam (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 31, 2024, 7:09 AM IST

ധര്‍മ്മം,നീതി തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചുള്ള കാലാതിവര്‍ത്തിയായ പാഠങ്ങള്‍ പകര്‍ന്ന് കൊണ്ട് ആധുനിക കാലത്തും അതിശക്തമായ ഇതിഹാസമായി നിലകൊള്ളുകയാണ് രാമായണം. നമ്മുടെ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാനും അനുകമ്പ, ധൈര്യം എന്നീ ഗുണങ്ങള്‍ നമ്മില്‍ അങ്കുരിപ്പിക്കാനും ധാര്‍മ്മിക തത്വങ്ങളാല്‍ ജീവിതം നമ്മെ മുന്നോട്ട് നയിക്കുന്നതിനും രാമായണം നമ്മെ സഹായിക്കുന്നു. രാമായണ കഥകളും കഥാപാത്രങ്ങളും നമ്മെ ധാര്‍മ്മിക ജീവിതത്തിനും വ്യക്തിഗത വളര്‍ച്ചയ്ക്കും ഉതകുന്ന പല തത്വങ്ങളും പഠിപ്പിക്കുന്നു. ഇന്ന് ബാലി വധം മുതല്‍ താരോപദേശം വരെയുള്ള ഭാഗമാണ് വായിക്കേണ്ടത്.

ബാലി വധം

ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധം അതിന്‍റെ ഉത്തുംഗതയിലെത്തുന്നു. താരയുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് കൊണ്ടാണ് സുഗ്രീവനോടേറ്റുമുട്ടാന്‍ ബാലി പോകുന്നത്. സുഗ്രീവന് രാമന്‍റെ പിന്തുണയുണ്ടെന്ന കാര്യം ബാലിയൊട്ട് അറിയുന്നുമില്ല. രാമന്‍ ഒരു മരത്തിന് പിന്നില്‍ ഒളിച്ചിരുന്ന് ബാലിയെ അമ്പെയ്‌ത് വീഴ്‌ത്തുന്നു. മരിക്കും മുമ്പ് രാമന്‍റെ പ്രവൃത്തികള്‍ ബാലി ചോദ്യം ചെയ്യുന്നു. ധര്‍മ്മത്തെയും ഒരാളിന്‍റെ പ്രവൃത്തിയുടെ പരിണിത ഫലങ്ങളെയും കുറിച്ചുള്ള വലിയ സംവാദം അവര്‍ തമ്മില്‍ നടക്കുന്നു.

ഗുണപാഠം

ധര്‍മ്മത്തിന്‍റെയും ശരിയായ കര്‍മ്മത്തിന്‍റെയും പ്രാധാന്യമാണ് ഈ ഭാഗം ഉയര്‍ത്തിക്കാട്ടുന്നത്. പ്രവൃത്തിയുടെ പരിണിത ഫലങ്ങളും ജ്ഞാനത്തിന്‍റെ ആവശ്യകതയും തീരുമാനമെടുക്കലിനെക്കുറിച്ച് മനസിലാക്കുന്നതിന്‍റെയും പ്രാധാന്യവും ഈ ഭാഗം നമുക്ക് പറഞ്ഞ് തരുന്നു.

താരോപദേശം

ബാലിയുടെ മരണം താരയെ ഏറെ തളര്‍ത്തുന്നു. രാമന്‍ അവളെ ആശ്വസിപ്പിക്കുന്നു. ആത്മാവിനെയും മായയുടെ കെട്ടുപാടുകളെയും കുറിച്ചുള്ള തത്വങ്ങള്‍ അവള്‍ക്ക് വിശദീകരിക്കുന്നു. ശാശ്വത സത്യങ്ങളെക്കുറിച്ച് അവള്‍ക്ക് അവബോധമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിലൂടെ അവളുടെ ദുഃഖത്തെ മറികടക്കാനും സമാധാനം നേടാനും കാര്യങ്ങള്‍ മനസിലാക്കാനും അവളെ സഹായിക്കുന്നു.

ഗുണപാഠം

ജീവിതത്തിന്‍റെ നശ്വരതയെക്കുറിച്ച് താരപദേശം നമ്മെ പഠിപ്പിക്കുന്നു. ആത്മാവിനെ അറിയേണ്ടതിന്‍റെ പ്രാധാന്യം ഇവിടെ എടുത്ത് കാട്ടുന്നു. ലോകത്തിന്‍റെ കെട്ടുപാടുകളുടെ മായകളും സമാധാനത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങളും ആത്മീയ മോചന മാര്‍ഗങ്ങളും ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.