ETV Bharat / bharat

മറാത്ത സംവരണ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി രാജ് താക്കറെ - മറാത്ത സംവരണ പ്രഖ്യാപനം

മനോജ് ജാരംഗെ പാട്ടീലിന്‍റെ ആവശ്യങ്ങൾ അംഗീകരിച്ച് കൊണ്ട്‌ സർക്കാർ മറാത്ത സംവരണം പ്രഖ്യാപിച്ചു. പിന്നാലെ പ്രതികരണവുമായി രാജ് താക്കറെ.

Raj Thackeray criticizes state govt  Maratha reservation  Eknath Shinde  മറാത്ത സംവരണ പ്രഖ്യാപനം  വിമർശനവുമായി രാജ് താക്കറെ
Maratha reservation
author img

By ETV Bharat Kerala Team

Published : Jan 27, 2024, 9:27 PM IST

മുംബൈ: മറാത്ത സംവരണം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പിന്നാലെ പ്രതികരണവുമായി എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ. മനോജ് ജാരംഗെ പാട്ടീലിന്‍റെ ആവശ്യങ്ങൾ അംഗീകരിച്ച് കൊണ്ടാണ്‌ സർക്കാർ മറാത്ത സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്‌. മറാത്ത വിഭാഗക്കാർക്ക് ഒബിസിയുടെ ആനുകൂല്യങ്ങൾ നൽകുമെന്നും ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചു.

കഴിഞ്ഞ ഏഴു ദിവസമായി മനോജ് ജാരൻഗെ പാട്ടീല്‍ നടത്തിയ മറാത്ത സംവരണ സമരത്തിന്‌ ഒടുവിൽ വിരാമമായി. ഇന്ന് മുഖ്യമന്ത്രി മറാത്ത സംവരണ ഓർഡിനൻസ് ജാരംഗേയ്‌ക്ക്‌ കൈമാറി. മറാത്ത പ്രക്ഷോഭക്കാര്‍ ആഹ്‌ളാദത്തോടെയാണ്‌ വാര്‍ത്തയെ ഏറ്റെടുത്തത്‌. പല മറാത്ത നേതാക്കളും സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തപ്പോൾ ചില ഒബിസി നേതാക്കൾ ഇതിനെ എതിർത്തു.

പ്രതികരണവുമായി എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയും എത്തിയിരുന്നു. ജാരംഗെയെ അഭിനന്ദിച്ചു കൊണ്ടാണ്‌ രാജ് താക്കറെയുടെ എക്‌സ്‌ പോസ്റ്റ്‌. എന്നാൽ, സർക്കാരിനെ വിമർശിച്ചു. 'നിങ്ങളുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഇനി സംവരണം മാത്രമേ അവശേഷിക്കുന്നുള്ളൂ. അത് എപ്പോൾ നൽകുമെന്ന് മുഖ്യമന്ത്രിയോട് ചോദിക്കൂ, അങ്ങനെ നമ്മുടെ മറാത്ത സഹോദരന്മാർക്കും യഥാർത്ഥ സാഹചര്യം മനസിലാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സുതാര്യത കൈവരിക്കും' പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രിയും മനോജ് റേഞ്ച് പാട്ടീലും ഛത്രപതി ശിവജി മഹാരാജിന്‍റെ പ്രതിമയിൽ പുഷ്‌പ മാലയര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ്‌ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ സാനിധ്യത്തില്‍ ജാരങ്കെ പാട്ടീൽ സമരം അവസാനിപ്പിച്ചത്‌. മന്ത്രി ഗിരീഷ് മഹാജൻ, മന്ത്രി മംഗൾ പ്രഭാത് ലോധ, ദീപക് കേസാർകർ, ഉദ്യോഗസ്ഥർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മറാത്ത സമുദായത്തിൽ ഉൾപ്പെട്ടവർക്കുള്ള വിദ്യാഭ്യാസ, തൊഴില്‍ സംവരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ മറാത്ത നേതാവ് മനോജ് ജാരങ്കേയുടെ നേതൃത്വത്തില്‍ സമരം നടന്നത്‌. കഴിഞ്ഞ ഓഗസ്‌റ്റ് 29 (2023) നാണ് അന്തര്‍വാലി ഗ്രാമത്തില്‍ മറാത്ത സംവരണത്തിനായി മനോജ് ജാരങ്കേ പാട്ടീല്‍ പ്രതിഷേധം ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി സംവരണ വിഷയത്തില്‍ നിലപാടറിയിക്കാന്‍ അദ്ദേഹം സര്‍ക്കാരിന് രണ്ടുദിവസം സമയവും നല്‍കി. എന്നിട്ടും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നടപടികള്‍ കാണാതായതോടെയാണ് മനോജ് പാട്ടീല്‍ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

എന്നാല്‍ സെപ്‌റ്റംബര്‍ ഒന്നിന് അന്തര്‍വാലിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഈ ആക്രമണത്തില്‍ ഇരുവശത്ത് നിന്നും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇതോടെയാണ് മനോജ് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള സംവരണത്തിനായുള്ള പ്രതിഷേധം പുറം ലോകമറിയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.