ETV Bharat / bharat

വയനാട്ടില്‍ ടൂറിസം പുനരുജ്ജീവിപ്പിക്കണം; പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി രാഹുൽ ഗാന്ധി - Rahul Gandhi on tourism in Wayanad - RAHUL GANDHI ON TOURISM IN WAYANAD

വയനാട്ടില്‍ ടൂറിസം പുനരുജ്ജീവിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തി.

WAYANAD TOURISM  RAHUL NEED FOR TOURISM WAYANAD  വയനാട് ടൂറിസം  വയനാട് ഉരുള്‍പൊട്ടല്‍
Rahul Gandhi (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 1, 2024, 5:58 PM IST

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും പ്രദേശത്തെ ടൂറിസം പുനരുജ്ജീവിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി രാഹുൽ ഗാന്ധി. ഇന്ന് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്‌തത്.

'ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്‌ടങ്ങളിൽ നിന്ന് വയനാട് ക്രമാനുഗതമായി കരകയറുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നിരിക്കെ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാ സമുദായങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ആളുകൾ ഒത്തുചേരുന്നത് സന്തോഷകരമാണ്.'- രാഹുൽ ഗാന്ധി എക്‌സില്‍ കുറിച്ചു.

മഴ മാറിക്കഴിഞ്ഞാൽ വയനാട്ടിലെ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാനും സന്ദർശികരെ പ്രോത്സാഹിപ്പിക്കാനും യോജിച്ച ശ്രമം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും രാഹുല്‍ തന്‍റെ പോസ്റ്റില്‍ പറഞ്ഞു. വയനാടൻ ജനതയെ സഹായിക്കുന്നതില്‍ ടൂറിസത്തിന് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉരുൾപൊട്ടൽ ഒരു പ്രത്യേക പ്രദേശത്താണ് നടന്നത്, മുഴുവൻ പ്രദേശത്തുമല്ല. പ്രദേശം മുഴുവൻ അപകടകരമാണെന്ന ആളുകളുടെ ധാരണ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് അതിമനോഹരമായ ഒരു കേന്ദ്രമായി തുടരുകയാണ്. ഇന്ത്യയിലുടനീളമുള്ള വിനോദസഞ്ചാരികളെ വരവേൽക്കാൻ വയനാട് ഉടൻ തയ്യാറാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'എനിക്കറിയാവുന്നിടത്തോളം, നാലോ അഞ്ചോ കാര്യങ്ങളിൽ നമ്മൾ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. ഒന്ന് ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും കാണുന്ന മോശം ഡിപ്പാര്‍ട്ട്മെന്‍റ് തല ഏകോപനം. രണ്ടാമത്തേത് അപര്യാപ്‌തമായ നഷ്‌ടപരിഹാരം, മൂന്നാമത്തേത് ഞാൻ ഉന്നയിച്ച വാടക പ്രശ്‌നം. പിന്നെ നിരവധിയാളുകള്‍ക്ക് വാഹനങ്ങളും തോട്ടങ്ങളും ഉൾപ്പെടെയുള്ള ഉപജീവനമാർഗങ്ങൾ നഷ്‌ടപ്പെട്ടു. അവസാനമായി ടൂറിസത്തിന്‍റെ സ്വാധീനം.'- രാഹുല്‍ ഗാന്ധി പറഞ്ഞു.

Also Read : സഞ്ചാരികളെ കാത്ത് വയനാട്; ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി മാസ് കാമ്പെയ്‌ന്‍, പിന്തുണയുമായി സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.