ETV Bharat / bharat

നരേന്ദ്രമോദി അഴിമതിയിലാണ് ചാമ്പ്യനെന്ന് രാഹുല്‍ ; മാറ്റത്തിന്‍റെ കാറ്റ് ആഞ്ഞുവീശുമെന്ന് അഖിലേഷ് - RAHUL AKHILESH JOINT PRESS MEET - RAHUL AKHILESH JOINT PRESS MEET

ഗാസിയാബാദില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി രാഹുല്‍ ഗാന്ധിയും അഖിലേഷ്‌ യാദവും

Etv Bharat
Rahul Gandhi and Akhilesh Yadav Joint Press meet at Ghaziabad
author img

By ETV Bharat Kerala Team

Published : Apr 17, 2024, 1:54 PM IST

ഉത്തര്‍പ്രദേശ് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടക്കുന്നത് പ്രത്യയ ശാസ്‌ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗാസിയാബാദില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവിനോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ഇലക്‌ടറല്‍ ബോണ്ട് ലോകത്തെ ഏറ്റവും വലിയ കൊള്ളയാണ്. പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'കുറച്ചുദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി എഎൻഐയ്ക്ക് നീണ്ട അഭിമുഖം നൽകിയിരുന്നു. അത്‌ പൂര്‍ണമായും സ്ക്രിപ്‌റ്റഡ് ആയ, ഫ്ലോപ്പ് ആയ ഷോ ആയിരുന്നു. പ്രധാനമന്ത്രി അതിൽ ഇലക്‌ടറൽ ബോണ്ടുകൾ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. സുതാര്യതയ്ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി പറയുന്നു. അത് ശരിയാണെങ്കിൽ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയത്?. സുതാര്യത കൊണ്ടുവരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്തിനാണ് അവയുടെ പേരുകൾ മറച്ചുവച്ചത്?.

ബിജെപിക്ക് ആരാണ് പണം നൽകിയത്?. അവർ നിങ്ങൾക്ക് പണം നൽകിയ തീയതികൾ നിങ്ങൾ എന്തിന് മറച്ചുവച്ചു?. ഇത് ലോകത്തെ തന്നെ ഏറ്റവും വലിയ കൊള്ളയാണ്. പ്രധാനമന്ത്രി ഇതില്‍ എത്രമാത്രം വ്യക്തത വരുത്താന്‍ ആഗ്രഹിച്ചാലും ഇന്ത്യയിലെ എല്ലാ വ്യവസായികളും ഇത് മനസിലാക്കിയതാണ്. പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാം' - രാഹുല്‍ പറഞ്ഞു.

ഇന്ത്യാസഖ്യത്തിന് അനുകൂലമായ അടിയൊഴുക്ക് രാജ്യത്തുണ്ട്. '15-20 ദിവസം മുമ്പ് ബിജെപി 180 സീറ്റുകൾ നേടുമെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് 150 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.

ഉത്തർപ്രദേശിൽ ഞങ്ങൾക്ക് വളരെ ശക്തമായ ഒരു സഖ്യമുണ്ട്. ഇവിടെയും ഞങ്ങൾ മികച്ച പ്രകടനം കാഴ്‌ചവയ്ക്കും‌'- രാഹുല്‍ ഗാന്ധി പറഞ്ഞു. അമേഠിയില്‍ മത്സരിക്കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

Also Read : രാമക്ഷേത്രം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് പ്രകാശ് കാരാട്ട്; 'രാഹുല്‍ ഗാന്ധിയുടെ മത്സരം കേരളത്തില്‍ കോണ്‍ഗ്രസിനും ഗുണം ചെയ്യില്ല' - Interview With Prakash Karat

ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് യുപിയെ പരിഗണിക്കാത്തതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. യുപിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മാറ്റത്തിന്‍റെ കാറ്റ് ആഞ്ഞുവീശും. ഗാസിയാബാദ് മുതല്‍ ഗാസിപൂര്‍ വരെയുള്ള മേഖലയില്‍ നിന്ന് ബിജെപിയെ ഇന്ത്യാസഖ്യം തുടച്ചുനീക്കും. ബിജെപി അഴിമതിക്കാരെ കൂടെക്കൂട്ടുക മാത്രമല്ല, അവരുടെ പണം കൈവശം വയ്ക്കു‌ക കൂടിയാണ് ചെയ്യുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റ വോട്ടും ഭിന്നിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

ഗാസിയാബാദിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ 'രാഹുൽ ഔർ അഖിലേഷ് കെ ഖാതിർ' എന്ന ഇന്ത്യാസഖ്യത്തിന്‍റെ യുപിയിലെ തെരഞ്ഞെടുപ്പ് ഗാനവും പുറത്തിറക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.