ETV Bharat / bharat

'20-30 വർഷം ഞാൻ ആ സമ്മർദത്തെ അതിജീവിച്ചു': കശ്‌മീരി വിദ്യാർഥിനികളുടെ 'ആ' ചോദ്യത്തിന് രാഹുലിന്‍റെ മറുപടി - Rahul about his marriage

author img

By ETV Bharat Kerala Team

Published : Aug 26, 2024, 10:35 PM IST

വിവാഹം കഴിക്കാനുള്ള സമ്മർദത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി കശ്‌മീരി വിദ്യാര്‍ഥിനികളോട് ചോദിക്കവേയാണ് അവർ തിരിച്ച് രാഹുല്‍ ഗാന്ധിയോട് ചോദിച്ചത്.

RAHUL MARRIAGE KASHMIRI STUDENTS  RAHUL GANDHI KASHMIRI WOMEN STUDENT  കശ്‌മീരി വിദ്യാർത്ഥിനികള്‍ രാഹുല്‍  രാഹുല്‍ ഗാന്ധി വിവാഹം
Rahul Gandhi (ETV Bharat)

ന്യൂഡൽഹി : ആ വലിയ ചോദ്യത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും മറുപടി നൽകേണ്ടി വന്നു - എപ്പോഴാണ് വിവാഹം? ഇത്തവണത്തെ ശ്രീനഗറില്‍ കശ്‌മീരി വിദ്യാർഥിനികളാണ് രാഹുലിന് നേരെ ചോദ്യമെറിഞ്ഞത്. തന്‍റെ യൂട്യൂബ് ചാനലിൽ രാഹുല്‍ ഗാന്ധി പങ്കിട്ട വീഡിയോയിലാണ് വിദ്യാര്‍ഥികളുടെ ചോദ്യവും അദ്ദേഹത്തിന്‍റെ രസകരമായ മറുപടിയുമുള്ളത്.

വിവാഹം കഴിക്കാനുള്ള സമ്മർദത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി വിദ്യാര്‍ഥിനികളോട് ചോദിക്കവേയാണ് അവർ തിരിച്ച് രാഹുല്‍ ഗാന്ധിയോട് വിവാഹക്കാര്യം ചോദിക്കുന്നത്. '20-30 വർഷം ഞാൻ ആ സമ്മർദത്തെ അതിജീവിച്ചു.' എന്നായിരുന്നു 54 കാരനായ രാഹുലിന്‍റെ മറുപടി. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഞാൻ അത് പ്ലാന്‍ ചെയ്യുന്നില്ല, പക്ഷേ സംഭവിക്കുകയാണെങ്കിൽ...' എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. വിവാഹത്തിന് തങ്ങളേയും ക്ഷണിക്കണമെന്ന് വിദ്യാര്‍ഥിനികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞപ്പോള്‍ ക്ഷണിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. സംഭാഷണം സദസില്‍ ചിരി പടര്‍ത്തി.

മേയില്‍, റായ്‌ബറേലിയില്‍ നാമനിർദേശം സമര്‍പ്പിച്ചതിന് പിന്നാലെ ആദ്യമായി മണ്ഡലത്തിൽ റാലി നടത്തിയപ്പോള്‍ രാഹുല്‍ ഈ ചോദ്യം അഭിമുഖീകരിച്ചിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് ആരോ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ സമ്മേളനത്തിനെത്തിയ പ്രിയങ്ക രാഹുലിനോട് പറയുകയായിരുന്നു. എന്താണ് ചോദ്യം എന്ന് രാഹുല്‍ ചോദിച്ചപ്പോഴാണ് 'ഷാദി കബ് കരോഗേ (നിങ്ങൾ എപ്പോഴാണ് വിവാഹം കഴിക്കുക)? എന്ന ചോദ്യമുയര്‍ന്നത്. അത് ഉടൻ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നു.

Also Read : മിസ് ഇന്ത്യ പട്ടം നേടിയവരില്‍ ദലിതരെയോ ആദിവാസികളെയോ കണ്ടിട്ടില്ല: രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.