ETV Bharat / bharat

പാര്‍ട്ടി ഫണ്ട് നല്‍കുന്നില്ല; പുരി ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പിന്‍മാറുന്നു - Puri Cong Candidate Returns Ticket

കോൺഗ്രസിന്‍റെ മുന്‍ എംപി ബ്രജമോഹൻ മൊഹന്തിയുടെ മകള്‍ സുചരിത മൊഹന്തിയാണ് പാര്‍ട്ടി ഫണ്ട് നല്‍കാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നത്.

PURI CONGRESS CANDIDATE  SUCHARITA MOHANTY RETURNS TICKET  LOK SABHA ELECTION 2024  സുചരിത മൊഹന്തി കോണ്‍ഗ്രസ്
Sucharita Mohanty (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 4, 2024, 6:50 PM IST

Updated : May 4, 2024, 7:46 PM IST

ഭുവനേശ്വർ : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി ഒഡിഷയിലെ പുരി ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. കോൺഗ്രസ് മുന്‍ എംപി ബ്രജമോഹൻ മൊഹന്തിയുടെ മകള്‍ സുചരിത മൊഹന്തിയാണ് പാര്‍ട്ടി ഫണ്ട് നല്‍കാത്തതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നത്. പാർട്ടി ഫണ്ട് നിഷേധിച്ചതിനെ തുടര്‍ന്ന് പുരി മണ്ഡലത്തിലെ തന്‍റെ പ്രചാരണത്തിന് കനത്ത തിരിച്ചടിയുണ്ടായെന്ന് സുചരിത പറഞ്ഞു.

'പാർട്ടിക്ക് ഫണ്ട് നൽകാൻ കഴിയാത്തതിനാലാണ് ടിക്കറ്റ് തിരികെ നൽകുന്നത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലെ ചില സീറ്റുകളിൽ, വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കാതെ ദുർബലരായ ചിലര്‍ക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇതാണ് മറ്റൊരു കാരണം. അതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു'- സുചരിത മൊഹന്തി പറഞ്ഞു.

സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് സുചരിത ഇത് ചൂണ്ടിക്കാട്ടി മെയിൽ അയച്ചിട്ടുണ്ട്. ഫണ്ട് ആവശ്യപ്പെട്ടപ്പോള്‍, എഐസിസി ഒഡീഷ ഇൻ-ചാർജ് അജോയ് കുമാർ തന്നോട് കയ്യില്‍ നിന്ന് എടുത്ത് പ്രചാരണം നടത്താന്‍ പറഞ്ഞതായും സുചരിത പറഞ്ഞു.

'ഞാൻ ഒരു മാധ്യപ്രവർത്തകയായിരുന്നു. 10 വർഷം മുമ്പാണ് രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറിയത്. എന്‍റെ കയ്യിലുള്ളതെല്ലാം പുരിയിലെ എന്‍റെ പ്രചാരണത്തിന് നൽകി. പ്രചാരണ ഫണ്ടിനായി ഞാൻ ജനങ്ങള്‍ക്കിടയില്‍ ഒരു പിരിവ് നടത്തിയെങ്കിലും അതും വിജയിച്ചില്ല. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ പരമാവധി വെട്ടിച്ചുരുക്കി. പക്ഷേ അതുകൊണ്ടും കാര്യമുണ്ടായില്ല.'- സുചരിത പറഞ്ഞു.

ഫണ്ടിനായി കോൺഗ്രസിലെ എല്ലാ മുതിർന്ന നേതാക്കളെയും പാർട്ടി കേന്ദ്രങ്ങളെയും സമീപിച്ചിരുന്നു എന്നും അവര്‍ വ്യക്തമാക്കി. ഫണ്ട് പ്രതിസന്ധി മാത്രമാണ് പുരിയിലെ പ്രചാരണത്തെ പിന്നോട്ടടിപ്പിക്കുന്നത് എന്നത് കൊണ്ട് താന്‍ പാര്‍ട്ടി ടിക്കറ്റ് തിരികെ നല്‍കുന്നത് എന്നും സുചരിത മൊഹന്തി ഇ-മെയിലില്‍ വ്യക്തമാക്കി.

ബിജെപി സർക്കാർ കോണ്‍ഗ്രസിനെ സാമ്പത്തികമായി ഞെരുക്കുന്നതിനാലാണ് ഫണ്ടിങ് പ്രതിസന്ധി ഉണ്ടായതെന്നും അവര്‍ പറഞ്ഞു. പ്രതിസന്ധിക്ക് പാര്‍ട്ടി ഉത്തരവാദിയല്ലെന്നും സുചരിത കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ചെലവുകൾക്ക് ഒരുപാട് നിയന്ത്രണങ്ങൾ ബിജെപി സര്‍ക്കാര്‍ ഏർപ്പെടുത്തുകയും നിരവധി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തതായി അവർ കുറ്റപ്പെടുത്തി. കോൺഗ്രസ് പാര്‍ട്ടിയോട് വിശ്വസ്‌തത പുലര്‍ത്തുന്ന പ്രവര്‍ത്തകയായി താന്‍ എന്നും തുടരുമെന്നും തന്‍റെ നേതാവ് രാഹുൽ ഗാന്ധിയാണെന്നും സുചരിത മൊഹന്തി വ്യക്തമാക്കി.

അതേസമം, എംഎൽഎ സ്ഥാനത്തേക്ക് മികച്ച നോമിനികളെയാണ് പാർട്ടി നാമനിർദേശം ചെയ്തിരിക്കുന്നതെന്ന് ഒഡീഷയുടെ എഐസിസി ചുമതലയുള്ള അജോയ് കുമാർ പ്രതികരിച്ചു. സ്ഥാനാര്‍ഥി പ്രചാരണം ആരംഭിക്കുകയും ഗ്രൗണ്ട് ലെവലിൽ ഗൗരവമായി പോരാടുകയും ചെയ്യുമ്പോളാണ് ഫണ്ട് അനുവദിക്കുക എന്നും അജോയ് കുമാർ പറഞ്ഞു.

പുരി ലോക്‌സഭ സ്ഥാനാർഥിയെ മാറ്റാൻ നേരത്തെ തന്നെ പാർട്ടി തീരുമാനിച്ചതായും അജോയ് കുമാർ വെളിപ്പെടുത്തി. കോൺഗ്രസ് ഹൈക്കമാൻഡിന് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. പുതിയ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Also Read : അരവിന്ദർ സിങ് ലൗലി ബിജെപിയില്‍; കൂടെ മറ്റ് 4 കോൺഗ്രസ് നേതാക്കളും - Arvinder Singh Lovely Joins BJP

Last Updated : May 4, 2024, 7:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.