പൂനെ : ദിവസങ്ങള്‍ക്ക് മുമ്പാണ് പൂനെയ്ക്ക് സമീപം പിമ്പ്രി ചിഞ്ച്‌വാഡില്‍ ഒരു വ്യാജനോട്ട് സംഘത്തെ പിടികൂടുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തത്. പ്രതികള്‍ നോട്ട് നിര്‍മിക്കാനാവശ്യമായ പേപ്പര്‍ അടക്കമുള്ള വസ്‌തുക്കള്‍ ചൈനീസ് ഇ കൊമേഴ്‌സ് സൈറ്റില്‍ നിന്നാണ് വാങ്ങിയതെന്ന് വെളിപ്പെടുത്തിയതായി ഒരുദ്യോഗസ്ഥന്‍ വ്യക്തമാക്കി (fake-currency).
ഇവരില്‍ നിന്ന് 500ന്‍റെ നാനൂറോളം നോട്ടുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ മാസം 25നാണ് സംഘം പിടിയിലായത്. ഹൃത്വിക് ഖാദ്സെ എന്നൊരാളെ പൊലീസ് പിടികൂടുകയും ഇയാളില്‍ നിന്ന് അഞ്ഞൂറ് രൂപയുടെ 140 നോട്ടുകള്‍ കണ്ടെത്തുകയും ചെയ്‌തു. അന്വേഷണത്തിലാണ് ഇത് വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ തങ്ങള്‍ അച്ചടിച്ച നോട്ടുകളാണ് ഇതെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ റെയ്‌ഡില്‍ അഞ്ചു പേരെ കൂടി പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് അഞ്ഞൂറ് രൂപയുടെ മുന്നൂറ് നോട്ടുകളും പിടിച്ചെടുത്തു (Pimpri Chinchwad near Pune).
പ്രിന്‍റര്‍, ലാപ്ടോപ്, കറന്‍സി പേപ്പര്‍, മഷി, പേപ്പര്‍, കട്ടിങ് മെഷീന്‍ തുടങ്ങിയവയും സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. ഭാഗികമായി അച്ചടിച്ച 4,684 നോട്ടുകളും ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ ആയിരം ഷീറ്റുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു (Chinese ecommerce).
ഇവരിലൊരാള്‍ക്ക് ചൈനീസ് ഇ കൊമേഴ്‌സ് സൈറ്റില്‍ അക്കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി. അവിടെ നിന്നാണ് നോട്ട് അച്ചടിക്കാനുള്ള കറന്‍സി പേപ്പറുകള്‍ വാങ്ങിയതെന്നും കണ്ടെത്തി. കുറ്റാരോപിതരെല്ലാം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Also Read: കള്ള നോട്ട് അച്ചടി, 2 ലക്ഷം രൂപയുടെ വ്യാജ കറന്‍സി പിടികൂടി; 6 പേർ അറസ്‌റ്റിൽ